ജീപ്പ് കോംപസ് ലോംഗിറ്റ്യൂഡ് ഇനി പെട്രോള്‍ എന്‍ജിനിലും

By Web Team  |  First Published Jan 17, 2019, 9:55 AM IST

മുമ്പ് ഡീസല്‍ മോഡല്‍ മാത്രമെത്തിയിരുന്ന കോംപസ് ലോംഗിറ്റ്യൂഡ് വേരിയന്‍റിന്‍റെ പെട്രോള്‍ മോഡല്‍ ജീപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി. 18.90 ലക്ഷം രൂപയാണ് പെട്രോള്‍ ലോങ്ങിറ്റിയൂഡിന്റെ എക്‌സ്‌ ഷോറും വില.

Jeep Compass petrol-AT Longitude (O) launched

അവതരിച്ച് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ നിരത്തുകളിലെ സൂപ്പര്‍ താരമായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്‍യുവി. ജനഹൃദയങ്ങളിലേക്ക് ഓടിക്കയറിയ ജീപ്പ് കോംപസിന്‍റെ പെട്രോള്‍നിര കമ്പനി വിപുലമാക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. മുമ്പ് ഡീസല്‍ മോഡല്‍ മാത്രമെത്തിയിരുന്ന കോംപസ് ലോംഗിറ്റ്യൂഡ് വേരിയന്‍റിന്‍റെ പെട്രോള്‍ മോഡല്‍ ജീപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി. 18.90 ലക്ഷം രൂപയാണ് പെട്രോള്‍ ലോങ്ങിറ്റിയൂഡിന്റെ എക്‌സ്‌ ഷോറും വില.

കോംപസിന്റെ അടിസ്ഥാന മോഡലായ സ്‌പോര്‍ട്ട്, ലിമിറ്റഡ്, ലിമിറ്റഡ്(ഒ), ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളിലായിരുന്നു മുമ്പ് പെട്രോള്‍ മോഡല്‍ എത്തിയിരുന്നത്.  17 ഇഞ്ച് അലോയി വീലുകള്‍, റൂഫ് റെയില്‍, ഹാലജന്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, മുന്നിലും പിന്നിലും ഫോഗ് ലാമ്പ്, പവര്‍ ഫോള്‍ഡിങ് മിറര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ലോംഗിറ്റിയൂഡിലുള്ള ഫീച്ചറുകള്‍.

Latest Videos

ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡിസ്‌ക് ബ്രേക്ക്, എന്നിവയാണ് പുത്തന്‍ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. എല്‍ഇഡി ടെയ്ല്‍ലാമ്പ്, ലെതര്‍ സീറ്റും സ്റ്റീയറിങ്ങും, ഡുവല്‍ ടോണ്‍ എക്‌സ്റ്റീരിയറും ഈ വേരിയന്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനാണ് ലോംഗിറ്റ്യൂഡിലുള്ളത്‌. ഇത് 163 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.  15.42 ലക്ഷം മുതല്‍ 22.92 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image