തെരുവുനായ കുറുകേ ചാടി, മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു, യാത്രക്കാർക്കും പരിക്ക്

By Web Desk  |  First Published Jan 15, 2025, 12:56 AM IST

ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോ‍യുടെ ഇടയിൽ കുടുങ്ങിഅലക്സാണ്ടറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു

Driver killed passengers injured in autorickshaw carrying fish as it ran over a street person

തിരുവനന്തപുരം: മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ ചമ്പാവിൽ അലക്സാണ്ടർ (35) ആണ് മരിച്ചത്. യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42)എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം. അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി  ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോ‍യുടെ ഇടയിൽ കുടുങ്ങിഅലക്സാണ്ടറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. അഞ്ചുതെങ്ങിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.

Latest Videos

കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരിക്ക്; വീഴ്ചയിൽ കാലിന്‍റെ എല്ലിന് പൊട്ടൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image