കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

By Web Desk  |  First Published Jan 15, 2025, 12:18 AM IST

പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അസ്‌കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

Young man committed suicide while undergoing treatment at the Kozhikode Medical College Hospital

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അസ്‌കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്.  ഒമ്പതാം വാര്‍ഡിലാണ് അസ്‌കറിനെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മുപ്പത്തിയൊന്നാം വാര്‍ഡിലെത്തി ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Latest Videos

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം, വടി കൊണ്ടടിച്ചു ; സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image