ഒരാളുപോലും വാങ്ങിയില്ല! വിൽപ്പനയിൽ സംപൂജ്യൻ, ഫോർച്യൂണറിനെ നേരിടാനെത്തിയ നിസാൻ എക്സ്‍-ട്രെയിൽ വിയർക്കുന്നു

By Web Team  |  First Published Dec 16, 2024, 2:28 PM IST

നിസാൻ എക്‌സ്-ട്രെയിലിൻ്റെ വിൽപ്പനയിൽ വൻ ഇടിവ്. 2024 നവംബറിൽ അതിൻ്റെ അക്കൗണ്ട് തുറന്നിട്ടേയില്ല. കഴിഞ്ഞ മാസം അതിൻ്റെ വിൽപ്പന പൂജ്യം യൂണിറ്റായിരുന്നു. 2024 ഒക്ടോബറിൽ എക്‌സ്-ട്രെയിലിൻ്റെ രണ്ട് യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.  


ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ 2024 നവംബറിൽ ജനപ്രിയ മോഡലായ മാഗ്നൈറ്റ് 2,343 യൂണിറ്റുകൾ വിറ്റു. എന്നാൽ, കമ്പനിയുടെ പ്രീമിയം എസ്‌യുവി എക്‌സ്-ട്രെയിലിൻ്റെ വിൽപ്പനയിൽ വൻ ഇടിവുണ്ടായി. 2024 നവംബറിൽ അതിൻ്റെ അക്കൗണ്ട് തുറന്നിട്ടേയില്ല. കഴിഞ്ഞ മാസം അതിൻ്റെ വിൽപ്പന പൂജ്യം യൂണിറ്റായിരുന്നു. 2024 ഒക്ടോബറിൽ എക്‌സ്-ട്രെയിലിൻ്റെ രണ്ട് യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.  

ഈ വർഷം സെപ്റ്റംബറിലാണ് എക്സ്-ട്രെയിൽ ഇന്ത്യയിൽ വീണ്ടും എത്തിയത്. ഇതിൻ്റെ മുൻ മോഡൽ എട്ട് വർഷം മുമ്പ് നിർത്തലാക്കിയിരുന്നു. ഇത്തവണ എക്സ്-ട്രെയിൽ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് രൂപത്തിലാണ് കൊണ്ടുവന്നിരിക്കുന്നത്, അതിനാൽ അതിൻ്റെ വില വളരെ ഉയർന്നതാണ്. ഇക്കാരണത്താലാണ് വിൽപനയിൽ ഇത്രയും വലിയ ഇടിവുണ്ടായതെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് മാസത്തെ അതിൻ്റെ വിൽപ്പന റിപ്പോർട്ട് നമുക്ക് വിശദമായി പരിശോധിക്കാം.

Latest Videos

കഴിഞ്ഞ നാല് മാസത്തെ നിസ്സാൻ എക്സ്-ട്രെയിൽ വിൽപ്പന - മാസം, വിറ്റുവരവ് നമ്പർ എന്ന് ക്രമത്തിൽ

ഓഗസ്റ്റ് - 6
സെപ്റ്റംബർ- 13
ഒക്ടോബർ - 2
നവംബർ - 0

undefined

കഴിഞ്ഞ മാസം 2024 നവംബറിൽ എക്സ്-ട്രെയിലിൻ്റെ അക്കൗണ്ട് പോലും തുറന്നിട്ടില്ലെന്ന് മുകളിലുള്ള ചാർട്ടിൽ കാണാൻ കഴിയും. ഇതിന് മുമ്പ്, 2024 ഒക്ടോബറിൽ 2 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. കഴിഞ്ഞ നാല് മാസത്തിനിടെ ഈ മോഡലിൻ്റെ 21 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചതെന്ന് ചാർട്ട് കാണിക്കുന്നു. 

ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ വേരിയബിൾ കംപ്രഷൻ- ടർബോ എഞ്ചിൻ ഘടിപ്പിച്ചതാണ് ജപ്പാനിൽ നിർമിക്കുന്ന എക്സ്-ട്രെയിൽ. ഡി-സ്റ്റെപ്പ് ലോജിക്ക് കണ്ട്രോൾ ആൻഡ് പാഡിൽ ഷിഫ്റ്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ എക്‌സ്‌ട്രോണിക്ക് സിവിടിയാണ് നിസാൻ എക്സ്-ട്രെയിലിൽ സജ്ജീകരിച്ചിരിക്കുന്നത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേൾ വൈറ്റ്, ഷാംപെയ്ൻ സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. നിസാൻ എക്സ്-ട്രെയിലിൻ്റെ നാലാം തലമുറ മോഡൽ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് 2021 മുതൽ ആഗോള വിപണിയിൽ വിൽക്കുന്നു. എങ്കിലും, വിദേശ വിപണിയിൽ, ഈ എസ്‌യുവി 5-സീറ്റർ, 7-സീറ്റർ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്. എന്നാൽ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റർ വേരിയൻ്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വാച്ച്‌ലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ ഫീച്ചറുകൾ ഈ എസ്‌യുവിയിൽ ലഭിക്കും. ഇതിനുപുറമെ, ഡ്രൈവിംഗ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിനെ കൂടുതൽ മികച്ചതാക്കുന്നു. 360 ഡിഗ്രി ക്യാമറയും പാഡിൽ ഷിഫ്റ്ററുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, രണ്ടാം നിര സീറ്റും 40/20/40 എന്ന അനുപാതത്തിൽ മടക്കാം. ഈ സീറ്റുകൾ സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്‌ഷനോട് കൂടിയതാണെന്നാണ് റിപ്പോര്‍ട്ടുകൾ. 

click me!