6 ലക്ഷം വിലക്കിഴിവിൽ ഫോർച്യൂണറിന്‍റെ എതിരാളി!കമ്പനി വില വെട്ടിയത് പഴയ ഗ്ലോസ്റ്ററുകളുടെ സ്റ്റോക്ക് തീർക്കാൻ

By Web Team  |  First Published Dec 16, 2024, 12:33 PM IST

മുൻനിര ബ്രിട്ടീഷ് - ചൈനീസ് കാർ നിർമ്മാതാക്കളായ എംജിയുടെ എംജി ഗ്ലോസ്റ്റർ. എം ജി മോട്ടോഴ്‌സ് 2024 ഡിസംബറിൽ അതിൻ്റെ മുൻനിര എസ്‌യുവി ഗ്ലോസ്റ്ററിന് ബമ്പർ കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. 2023 മോഡൽ ഗ്ലോസ്റ്ററിൽ കമ്പനി 6 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപയോളം കിഴിവ് നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ മറ്റ് ഡിസ്‌കൗണ്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെ ഒരു പുതിയ എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നോ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫുൾ സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ. ഈ വിഭാഗത്തിൽ ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറുമായി നേരിട്ട് മത്സരിക്കുന്ന ഫുൾസൈസ് എസ്‍യുവിയാണ് മുൻനിര ബ്രിട്ടീഷ് - ചൈനീസ് കാർ നിർമ്മാതാക്കളായ എംജിയുടെ എംജി ഗ്ലോസ്റ്റർ. എം ജി മോട്ടോഴ്‌സ് 2024 ഡിസംബറിൽ അതിൻ്റെ മുൻനിര എസ്‌യുവി ഗ്ലോസ്റ്ററിന് ബമ്പർ കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. 2023 മോഡൽ ഗ്ലോസ്റ്ററിൽ കമ്പനി ആറ് ലക്ഷം രൂപ മുതൽ 6.50 രൂപ വരെ കിഴിവ് നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ മറ്റ് ഡിസ്‌കൗണ്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എംജി ഗ്ലോസ്റ്ററിൽ ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേതിൽ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് പരമാവധി 161 ബിഎച്ച്പി കരുത്തും 373 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. രണ്ടാമത്തേതിൽ 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 215 ബിഎച്ച്പി കരുത്തും 478 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കും.

Latest Videos

മൂന്ന് നിരകളുള്ള ഒരു എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. എംജി ഗ്ലോസ്റ്റർ ഒരു മികച്ച ഓപ്ഷനാണ്. ഗ്ലോസ്റ്ററിൽ നിങ്ങൾക്ക് റോഡിൽ ശക്തമായ സാന്നിധ്യവും ശക്തമായ എഞ്ചിൻ്റെ പിന്തുണയും ലഭിക്കും. ലൊക്കേഷനും സ്റ്റോക്കും അനുസരിച്ച്, പല ഡീലർഷിപ്പുകളും ആറ് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഗ്ലോസ്റ്റർ വാങ്ങാനുള്ള മികച്ച അവസരമാണിത്. നിലവിൽ 38.80 ലക്ഷം രൂപ മുതലാണ് ഈ കാറിൻ്റെ എക്‌സ് ഷോറൂം വില. 43.87 ലക്ഷം രൂപയാണ് ഇതിൻ്റെ മുൻനിര മോഡലിൻ്റെ എക്‌സ് ഷോറൂം വില.

എംജി ഗ്ലോസ്റ്ററിന് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പനോരമിക് സൺറൂഫും നൽകിയിട്ടുണ്ട്. അതേസമയം, സുരക്ഷയ്ക്കായി എസ്‌യുവിക്ക് 6 എയർബാഗുകളും ADAS സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്ക് എന്നിവയുമായാണ് എംജി ഗ്ലോസ്റ്റർ വിപണിയിൽ മത്സരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എംജി ഗ്ലോസ്റ്ററിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 38.80 ലക്ഷം മുതൽ 43.87 ലക്ഷം രൂപ വരെയാണ്. 

undefined

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

click me!