എംജി ഇലക്ട്രിക് കാറുകൾക്ക് ബമ്പർ കിഴിവ്; ഇപ്പോൾ വാങ്ങിയാൽ രണ്ടുലക്ഷം ലാഭം

By Web Team  |  First Published Dec 15, 2024, 4:40 PM IST

അടുത്ത കുറച്ചുദിവസങ്ങൾക്കകം നിങ്ങൾ ഒരു പുതിയ ഇവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ശ്രദ്ധിക്കുക. 2024 ഡിസംബറിൽ, എംജി കമ്പനിയുടെ പല ഇവികൾക്കും പരമാവധി 2.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു എന്നാണ് റിപ്പോ‍ട്ടുകൾ.


എംജി ഇലക്ട്രിക് കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. കമ്പനി അടുത്തിടെ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായി മാറിയിട്ടുണ്ട് എന്നാണ് കണക്കുകൾ. അടുത്ത കുറച്ചുദിവസങ്ങൾക്കകം നിങ്ങൾ ഒരു പുതിയ ഇവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ശ്രദ്ധിക്കുക. 2024 ഡിസംബറിൽ, കമ്പനിയുടെ പല ഇവികൾക്കും പരമാവധി 2.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു എന്നാണ് റിപ്പോ‍ട്ടുകൾ.

ഈ കാലയളവിൽ, എംജി കോമറ്റിൽ പരമാവധി 75,000 രൂപ വരെ കിഴിവ് ലഭ്യമാണ്. ഇതുകൂടാതെ, ഡീലർ സ്റ്റോക്കിനെ ആശ്രയിച്ച് എംജി ഇസെഡ്എസ് ഇവിക്ക് 1.50 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെയുള്ള കിഴിവുകളും ലഭിക്കുന്നു. എങ്കിലും, അടുത്തിടെ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് കിഴിവില്ല. എംജി ഇസെഡ്എസ് ഇവിയുടെ പവർട്രെയിനിനെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് 50.3kWh ബാറ്ററി പായ്ക്ക് ഉണ്ട്, അത് പരമാവധി 176bhp കരുത്തും 280Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. എംജി ഇസെഡ്എസ് ഇവി ഉപഭോക്താക്കൾക്ക് ഒറ്റ ചാർജിൽ 461 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, പവർ ഡ്രൈവർ സീറ്റ് എന്നിവ ഈ കാറിലുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, കാറിന് 360-ഡിഗ്രി ക്യാമറ, 6-എയർബാഗുകൾ, ADAS സാങ്കേതികവിദ്യ എന്നിവയും നൽകിയിട്ടുണ്ട്. മുൻനിര മോഡലിന് 18.98 ലക്ഷം മുതൽ 25.75 ലക്ഷം രൂപ വരെയാണ് MG ZS EV-യുടെ പ്രാരംഭ എക്‌സ് ഷോറൂം വില. 

Latest Videos

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

click me!