ലോട്ടറിയടിച്ചു കിട്ടിയ കോടികളുടെ കാര്‍ തവിടുപൊടി, പശു ഇടിച്ചതെന്ന് ഉടമ!

By Web Team  |  First Published Mar 2, 2023, 6:54 PM IST

ഒരു പശു പിന്നിൽ നിന്ന് വാഹനത്തിൽ ഇടിക്കുകയും തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുക ആയിരുന്നുവെന്നും ബർനെറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.


മുൻകൂട്ടി തിരിച്ചറിയാനാവാത്ത ട്വിസ്റ്റുകളാൽ സമ്പന്നമാണ് നമ്മിടെ ജീവിതം. ചിലപ്പോൾ, നിങ്ങൾ ചിലത് നേടും. എന്നാല്‍ നിമിഷങ്ങള്‍ക്കകം അവയില്‍ ചിലത് കൈവിട്ടുപോകുകയും ചെയ്യും. സ്കോട്ട്ലൻഡ് സ്വദേശിയായ 24 കാരൻ ഗ്രാന്റ് ബർനെറ്റും ഇതുതന്നെ പറയും. കാരണം തനിക്ക് സമ്മാനമായി ലഭിച്ച വാഹനം ഓടിച്ചതിന്റെ ആഹ്ലാദം ഉടൻ തന്നെ ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് അദ്ദേഹത്തിന്. കാരണം വാഹനം കൈയ്യില്‍ കിട്ടി ആഴ്ചകൾക്കുള്ളിൽ ഒരു അപകടത്തില്‍ അത് പൂര്‍ണ്ണമായും തകര്‍ന്നാല്‍ എങ്ങനെ ഞെട്ടാതിരിക്കും?

2022 ഡിസംബറിൽ നടന്ന നറുക്കെടുപ്പില്‍ ആണ് സ്കോട്ട്‌ലൻഡിലെ ഫാൽകിർക്കിലെ ഗ്രാന്റ് ബർനെറ്റിന് ഒരു പുതിയ ലംബോർഗിനി ഹുറാകാൻ സമ്മാനമായി ലഭിച്ചത്. ഈ കാറാണ് അപകടത്തില്‍ തകര്‍ന്നത്.   ഒരു പശു പിന്നിൽ നിന്ന് വാഹനത്തിൽ ഇടിക്കുകയും തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുക ആയിരുന്നുവെന്നും ബർനെറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കേടായ വാഹനത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി. എന്നാല്‍ പശു ഇടിച്ചതല്ലെന്നും ഇയാള്‍ കാറുമായി മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ തന്റെ വിജയത്തിൽ അസൂയയുള്ളതിനാൽ നുണകൾ മെനഞ്ഞെടുക്കുന്ന "വിദ്വേഷികൾ" എന്ന് അവരെ യുവാവ് വിളിക്കുന്നു. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും യുവാവ് സമ്മതിക്കുന്നു.

Latest Videos

undefined

എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ യുവാവിന്‍റെ ഡ്രൈവിംഗ് കഴിവുകളെപ്പറ്റിയും സംശയങ്ങള്‍ ഉയര്‍ന്നു. ഇദ്ദേഹത്തിന് ഇത്തരമൊരു വാഹനത്തിന്‍റെ ഡ്രൈവര്‍ ആകാൻ മതിയായ വൈദഗ്ദ്ധ്യം ഉണ്ടോ എന്ന് പലരും ചോദ്യം ചെയ്‍തു.  എന്നിരുന്നാലും, ബർണറ്റ് സ്വയം പ്രതിരോധിക്കുകയും അപകടം തന്റെ തെറ്റല്ലെന്നും പശുവാണ് കാരണമെന്നും ആവര്‍ത്തിച്ച് വിശദീകരിക്കുകയും ചെയ്‍യുന്നു. സംഭവത്തിൽ തനിക്ക് ചെറിയ മുറിവേറ്റെങ്കിലും സാരമായ പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹുറേക്കാനിനെപ്പറ്റി പറയുകയാണെങ്കില്‍ ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ ബ്രാൻഡായ ലംബോര്‍ഗിനിയുടെ മോഡലാണ് ഹുറാകാൻ. ഇതിന്‍റെ മറ്റൊരു പതിപ്പായ ഹുറാകാൻ ടെക്നിക്കയെ കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.  ഹുറാകാൻ  ഇവോ RWD,  ഹുറാകാൻ  STO എന്നീ മോഡലുകള്‍ക്ക് ഇടയിലാണ് പുതിയ മോഡൽ സ്ഥാനം പിടിക്കുന്നത് .

വാഹനത്തിന്‍റെ ഡിസൈനില്‍, അകത്തേക്ക് അഭിമുഖീകരിക്കുന്ന മുൻഭാഗവും ഭാരം കുറഞ്ഞ പൂർണ്ണമായ കാർബൺ ഫൈബർ ഹുഡും ഫാസിയയെ ഹൈലൈറ്റ് ചെയ്യുന്നു. പുനർരൂപകൽപ്പന ചെയ്‍ത ബമ്പറിന് ടെർസോ മില്ലെനിയോയുടെ ബ്ലാക്ക് സിലോൺ ഡിസൈൻ ലഭിക്കുന്നു. ഇത് ഹുറാക്കനിൽ ആദ്യമായി എയർ കർട്ടൻ ഉൾക്കൊള്ളുന്നു. വാഹനത്തിന് ഒരു പുതിയ ഫ്രണ്ട് സ്പ്ലിറ്റർ ലഭിക്കുന്നു.

ഹുറാകാൻ ഇവോയെക്കാൾ 6.1 സെന്റീമീറ്റർ നീളമുള്ളതാണ് വാഹനം. അതേസമയം ഉയരവും വീതിയും നിലനിർത്തിയിട്ടുണ്ട്. കറുത്ത മേൽക്കൂര ഓപ്ഷണൽ ആണ്. ഷഡ്ഭുജാകൃതിയിലുള്ള ഡിസൈനിലുള്ള പുതിയ ഡാമിസോ 20 ഇഞ്ച് ഡയമണ്ട് കട്ട് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. ബ്രിഡ്‍ജ് സ്റ്റോൺ പൊട്ടൻസ സ്‌പോർട്ട് ടയറുകളാൽ സ്‌പോർട്ടി വീലുകൾ പൊതിഞ്ഞിരിക്കുന്നു. 
 

click me!