ക്രെറ്റയും അൽക്കാസറും ഒന്നുമല്ല കേട്ടോ! ഇതാണ് ഏറ്റവും സുരക്ഷിതമായ ഹ്യുണ്ടായി കാർ

By Web Team  |  First Published Nov 29, 2024, 5:09 PM IST

ഹ്യുണ്ടായിയുടെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ആദ്യ കാറാണ് ഹ്യൂണ്ടായ് ട്യൂസൺ. ക്രാഷ് ടെസ്റ്റിൽ ഈ കാർ മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള സംരക്ഷണത്തിന് മികച്ച 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. പ്രീമിയം എസ്‌യുവി അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷന് (എഒപി) 32-ൽ 30.84 പോയിൻ്റും ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്‌ഷനായി (സിഒപി) 49 പോയിൻ്റിൽ 41 പോയിൻ്റും ഈ കാർ സ്വന്തമാക്കി. 


ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ആദ്യ കാറാണ് ഹ്യൂണ്ടായ് ട്യൂസൺ. ക്രാഷ് ടെസ്റ്റിൽ ഈ കാർ മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള സംരക്ഷണത്തിന് മികച്ച 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. പ്രീമിയം എസ്‌യുവി അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷന് (എഒപി) 32-ൽ 30.84 പോയിൻ്റും ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്‌ഷനായി (സിഒപി) 49 പോയിൻ്റിൽ 41 പോയിൻ്റും ഈ കാർ സ്വന്തമാക്കി. 

AIS-100 കാൽനട സംരക്ഷണ മാനദണ്ഡങ്ങളും ഈ കാർ പാലിക്കുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), എല്ലാ യാത്രക്കാർക്കും റിമൈൻഡറുകളുള്ള ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, പിൻസീറ്റിന് ഐസോഫിക്സ് ആങ്കറുകൾ എന്നിവ ഉൾപ്പെടുന്ന ടോപ്-എൻഡ് 2.0 എൽ പെട്രോൾ പവർഡ് ഓട്ടോമാറ്റിക് സിഗ്നേച്ചർ വേരിയൻ്റിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. 

Latest Videos

undefined

ഫ്രണ്ടൽ ഓഫ്‌സെറ്റിലും ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും ട്യൂസൺ 16-ൽ 14.84 പോയിൻ്റ് നേടി. ഇത് ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം നൽകി.  ഡ്രൈവർക്ക് നെഞ്ചിൻ്റെയും പാദത്തിൻ്റെയും സംരക്ഷണം മതിയായതാണെന്നും വിലയിരുത്തി. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ എസ്‌യുവി മികവ് പുലർത്തി, 16-ൽ 16 എന്ന മുഴുവൻ സ്‌കോറും നേടി. ഇത് ശക്തമായ സൈഡ് ഇംപാക്ട് പരിരക്ഷയെ സൂചിപ്പിക്കുന്നു. എങ്കിലും, സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് ഫലം 'ശരി' എന്ന് റേറ്റുചെയ്തു. ട്യൂസൺ ESC ടെസ്റ്റിലും പാസായി. അതേസമയം  ഭാരത് എൻസിഎപി റിപ്പോർട്ടിൽ ബോഡിഷെൽ, ഫുട്‌വെൽ ഏരിയ സമഗ്രത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഡൈനാമിക്, CRS ഇൻസ്റ്റലേഷൻ ടെസ്റ്റുകളിൽ ട്യൂസൺ പൂർണ്ണ പോയിൻ്റുകൾ നേടി. യഥാക്രമം 24-ൽ 24 ഉം 12-ൽ 12 ഉം ആണ് നേടിയത്. എന്നാൽ, വാഹന മൂല്യനിർണയ പരിശോധനയിൽ 12ൽ 5 പോയിൻ്റ് മാത്രമാണ് ലഭിച്ചത്. ഐസോഫിക്സ് ആങ്കറേജുകളും ഒരു സപ്പോർട്ട് ലെഗും ഉപയോഗിച്ച് 18 മാസം പ്രായമുള്ള കുട്ടിയേയും മൂന്ന് വയസുള്ള കുട്ടിയെയും പ്രതിനിധീകരിക്കുന്ന ചൈൽഡ് ഡമ്മികളെ മുൻവശത്തെ പാസഞ്ചർ സീറ്റിൽ പിൻവശത്തേക്ക് ഇരുത്തിയായിരുന്നു ക്രാഷ് ടെസ്റ്റുകൾ.

ഹ്യുണ്ടായ് ട്യൂസണിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 156bhp 2.0L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് ചേർന്ന് 186bhp 2.0L ഡീസൽ എഞ്ചിനും. ADAS സ്യൂട്ട്, ഓൾ-വീൽ ഡ്രൈവ് (AWD), 360-ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന ഫീച്ചറുകൾ ടോപ്-എൻഡ് പ്ലാറ്റിനം ട്രിമ്മിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായി ട്യൂസണിന്‍റെ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്‌സിംഗ് ക്യാമറയുള്ള ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ബ്ലൈൻഡ്-സ്‌പോട്ട്, സറൗണ്ട് വ്യൂ മോണിറ്ററുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുന്നു.

 

click me!