പ്രശ്‍നം ഗുരുതരം, നിസാൻ വെന്‍റിലേറ്ററിൽ! മുന്നിൽ ഇനി ഇത്രനാളുകൾ മാത്രമെന്ന് തുറന്നുപറഞ്ഞ് ഉദ്യോഗസ്ഥർ!

By Web Team  |  First Published Nov 28, 2024, 4:48 PM IST

നിസാൻ മോട്ടോർ കോർപ്പറേഷൻ്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കമ്പനി പുതിയ മുഖ്യ നിക്ഷേപകനെ അന്വേഷിക്കുന്നതായി സ്ഥിരീകരിച്ചു. നിലനിൽപ്പ് ഉറപ്പാക്കാൻ കമ്പനിക്ക് വെറും 12 മുതൽ 14 മാസം വരെ മാത്രമേ സമയം ഉളളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു, "ഞങ്ങൾക്ക് അതിജീവിക്കാൻ 12 അല്ലെങ്കിൽ 14 മാസങ്ങളുണ്ട്. ഇത് കഠിനമായിരിക്കും" അവർ വ്യക്തമാക്കി. 


ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ കോർപറേഷൻ, എമർജൻസി മോഡ് എന്ന് വിളിക്കപ്പെടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്.  കമ്പനി പുതിയ നിക്ഷേപകനെ തേടുകയാണെന്നും ഈ മാറ്റങ്ങൾ നടപ്പിലാക്കാനും അതിൻ്റെ നിലനിൽപ്പ് ഉറപ്പാക്കാനും കമ്പനിക്ക് 12 മുതൽ 14 മാസം വരെ മാത്രമേ സമയം ഉള്ളൂവെന്നും നിസാനിലെ ഒരു ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയതായി ഫിനേഷ്യൽ ടൈംസ് റിപ്പോർട്ട് ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കമ്പനിയിലെ ഓഹരികൾ കുറയ്ക്കാനുള്ള റെനോയുടെ തീരുമാനമാണ് നിസാൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോർട്ടുകൾ. റെനോ - നിസാൻ - മിത്സുബിഷി സഖ്യത്തിലെ ദീർഘകാല പങ്കാളിയായ റെനോ, അവരുടെ തന്ത്രം പുനഃക്രമീകരിക്കുകയും സ്വന്തം ഇവി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നിസാൻ ഹോൾഡിംഗുകളുടെ ഭാഗങ്ങൾ ക്രമേണ വിൽക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.

Latest Videos

undefined

അതേസമയം നിസാൻ മോട്ടോർ കോർപ്പറേഷൻ്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കമ്പനി പുതിയ മുഖ്യ നിക്ഷേപകനെ അന്വേഷിക്കുന്നതായി സ്ഥിരീകരിച്ചു. ഈ മാസം ആദ്യം കമ്പനി 9,000 ജോലികൾ വെട്ടിക്കുറയ്ക്കുക, ആഗോള ഉൽപ്പാദനം 20 ശതമാനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ അതിജീവന നടപടികൾ സ്വീകരിച്ചിരുന്നു. ഒപ്പം മിത്സുബിഷിയിലെ ഓഹരികൾ വിറ്റഴിക്കുക, പുതിയ മോഡലുകളുടെ ലോഞ്ചവൈകിപ്പിക്കുക തുടങ്ങിയ നടപടികളും കമ്പനി കൈക്കൊണ്ടിരുന്നു.

എന്തായാലും കമ്പനി ഇപ്പോൾ "എമർജൻസി മോഡ്" എന്ന് വിളിക്കുന്ന പുതിയ അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാര്യങ്ങൾ മാറ്റിമറിക്കാനും അതിൻ്റെ നിലനിൽപ്പ് ഉറപ്പാക്കാനും ബ്രാൻഡിന് 12 മുതൽ 14 മാസം വരെ മാത്രമേ സമയം ഉളളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു, "ഞങ്ങൾക്ക് അതിജീവിക്കാൻ 12 അല്ലെങ്കിൽ 14 മാസങ്ങളുണ്ട്. ഇത് കഠിനമായിരിക്കും" അവർ വ്യക്തമാക്കി. 

നിസാൻ ഇപ്പോൾ അതിജീവിക്കാൻ രണ്ട് ഓപ്ഷനുകൾ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിസാൻ്റെ പ്രധാന ഓപ്ഷനുകളിലൊന്ന് മുഖ്യ നിക്ഷേപകനാകാൻ എതിരാളിയായ ഹോണ്ടയെ സമ്മതിപ്പിക്കുകയാണെന്നന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു കരാറിൻ്റെ വക്കിലാണ് നിലവിൽ ഇരു ജാപ്പനീസ് വാഹനനിർമ്മാതാക്കളും ഉള്ളത്.

അതേസമയം നിസാൻ മോട്ടോർ ഇന്ത്യ പുതിയ സംഭവ വികാസങ്ങളോട് പ്രതികരിച്ചതായി ടീം ബിഎച്ച്പി റിപ്പോർട്ട് ചെയ്യുന്നു. ഒരു നയമെന്ന നിലയിൽ ഈ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം ഒന്നുമില്ലെന്ന് നിസാൻ ഇന്ത്യ അധികൃതർ വ്യക്തമാക്കിയതായി ടീം ബിഎച്ച്പി റിപ്പോർട്ട് ചെയ്യുന്നു. നിസാൻ അതിൻ്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ, ഡീലർമാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരോട് പ്രതിജ്ഞാബദ്ധമാണെന്നും ഈ വർഷം ആദ്യം പ്രഖ്യാപിച്ച നിസ്സാൻ എക്സ്-ട്രെയിലും പുതിയ നിസാൻ മാഗ്‌നൈറ്റും ഉൾപ്പെടയുള്ള പ്ലാനിൻ്റെ ട്രാക്കിൽ കമ്പനി തുടരുകയാണെനന്നും നിസാൻ ഇന്ത്യ അധികൃതർ വ്യക്തമാക്കി. 

 

tags
click me!