ആ ടവേരയിൽ എബിഎസ് ഉണ്ടായിരുന്നെങ്കിൽ! നിങ്ങളുടെ കാറിൽ ഇതുണ്ടോ? എങ്ങനെ അറിയാം?

By Web Team  |  First Published Dec 4, 2024, 12:12 PM IST

ആലപ്പുഴ അപകടത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒരെണ്ണം സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ടവേര കാറിൽ ഇല്ലായിരുന്നു എന്നതാണ്. ഇതാ എന്താണ് എബിഎസ് എന്നും അതിന്‍റെ പ്രധാന്യം എന്തെന്നും ഇന്ത്യയിൽ എപ്പോൾ മുതലാണ് വാഹനങ്ങളിൽ ഈ സംവിധാനം നിർബന്ധമാക്കിയത് എന്നുമൊക്കെ അറിയാം. 


ലപ്പുഴ കളർകോട് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതിന്‍റെ ഞെട്ടലിലാണ് നമ്മൾ. കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഷെവർലെ ടവേറ കാർ ഇടിച്ചായിരുന്നു അപകടം. സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

എംവിഡി പറഞ്ഞ നാലുകാരണങ്ങളിൽ ഇതിൽ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒരെണ്ണം സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ അപകടത്തിൽപ്പെട്ട ടവേര കാറിൽ ഇല്ലായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് എബിഎസ് എന്നും അതിന്‍റെ പ്രധാന്യം എന്തെന്നും ഇന്ത്യയിൽ എപ്പോൾ മുതലാണ് വാഹനങ്ങളിൽ ഈ സംവിധാനം നിർബന്ധമാക്കിയത് എന്നുമൊക്കെ അറിയാം. 

Latest Videos

എന്താണ് എബിഎസ്? 
എബിഎസ് അഥവാ ആന്‍റി ലോക്ക് ബ്രേക്കിംഗ് സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ലോകമെമ്പാടും അറിയപ്പെടുന്നതും തെളിയിക്കപ്പെട്ടതുമാണ്. എബിഎസ് ഒരു നൂതന ബ്രേക്കിംഗ് സംവിധാനമാണ്. അത് ചക്രങ്ങൾ ലോക്ക് ചെയ്യുന്നത് തടയുന്നു. തൽഫലമായി, പെട്ടെന്നുള്ള ബ്രേക്കിംഗിൽ വാഹനം തെന്നിമാറുന്നത് തടയുന്നു. അതുവഴി അപകടങ്ങൾ ഒഴിവാക്കുന്നു. ഇന്നത്തെ മിക്ക ആധുനിക കാറുകളിലും ട്രക്കുകളിലും എബിഎസ് ഒരു പ്രധാന സുരക്ഷാ സവിശേഷതയാണ്. ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി ചേർന്ന് ഇത് പ്രവർത്തിക്കുന്നു.

അത് പ്രവർത്തിക്കുന്നത് എങ്ങനെ?
ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റങ്ങൾ (ABS)ഓരോ ചക്രത്തിൻ്റെയും വേഗത നിരീക്ഷിക്കാൻ സെൻസറുകൾ ഉപയോഗിക്കുന്നു. ചക്രങ്ങൾ പൂട്ടുന്നത് തടയാൻ ബ്രേക്ക് മർദ്ദം ക്രമീകരിക്കും. 

undefined

ഒരു എബിഎസ് സിസ്റ്റത്തിന് നാല് പ്രധാന ഘടകങ്ങളുണ്ട്

  • സ്പീഡ് സെൻസറുകൾ
  • പമ്പ്
  • വാൽവുകൾ
  • കൺട്രോളർ
  • സ്പീഡ് സെൻസറുകൾ

 

എബിഎസ് പ്രവർത്തന ഘട്ടങ്ങൾ ഇങ്ങനെ

വീൽ സ്‍പീഡ് കണ്ടെത്തൽ: 
ഓരോ ചക്രത്തിലെയും സെൻസറുകൾ ചക്രത്തിൻ്റെ വേഗത അളക്കുന്നു.
ബ്രേക്ക് മർദ്ദം ക്രമീകരിക്കുന്നു : 
ഒരു ചക്രം മറ്റുള്ളവയേക്കാൾ പതുക്കെ കറങ്ങുകയാണെങ്കിൽ, എബിഎസ് ആ ചക്രത്തിലെ ബ്രേക്ക് മർദ്ദം കുറയ്ക്കുകയും അത് ട്രാക്ഷൻ വീണ്ടെടുക്കാൻ അനുവദിക്കുകയും ചെയ്യുന്നു. കാർ നിർത്തുന്നത് വരെ ഓരോ ചക്രത്തിനും ഈ പ്രക്രിയ ആവർത്തിക്കുന്നു. 

20 തവണ വരെ ബ്രേക്ക് പമ്പിംഗ്
എബിഎസിന് സെക്കൻഡിൽ 20 തവണ വരെ ബ്രേക്ക് പമ്പ് ചെയ്യാൻ കഴിയും. ഇത് ഡ്രൈവറെ വാഹനത്തിൻ്റെ നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നു, പ്രത്യേകിച്ച് പാനിക് ബ്രേക്കിംഗ് സമയത്ത്. 

നിങ്ങളുടെ കാറുകളിൽ എബിഎസ് ഉണ്ടോ?
ഇന്നത്തെ മിക്ക ആധുനിക കാറുകളിലും എബിഎസ് ഒരു സ്റ്റാൻഡേർഡ് ഫീച്ചറാണ്. ട്രാക്ഷൻ കൺട്രോൾ (TCS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) പോലുള്ള മറ്റ് സുരക്ഷാ സാങ്കേതികവിദ്യകൾ ഉൾപ്പെട്ടേക്കാവുന്ന ഒരു വലിയ സിസ്റ്റത്തിൻ്റെ ഭാഗമാണിത്. ഇന്ത്യയിൽ ഈ സുരക്ഷാ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയത് 2019  മുതലാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എല്ലാ പുതിയ കാറുകൾക്കും മിനി ബസുകൾക്കും എബിഎസ്  2019 ഏപ്രിൽ ഒന്നുതമുതൽ ഒരു നിർബന്ധിത സുരക്ഷാ ഫീച്ചറാക്കി. 2015 ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ എല്ലാ വാണിജ്യ വാഹനങ്ങൾക്കും എബിഎസ് നിർബന്ധമാണ്. എന്നാൽ 2019ന് മുമ്പും പല വാഹന നിർമ്മാതാക്കാളും തങ്ങളുടെ കാറുകളുടെ ചില വേരിയന്‍റുകളിൽ എബിഎസ് നൽകിയിരുന്നു. എന്നാൽ അത് പലപ്പോഴും ഈ കാറുകളുടെ ഉയർന്ന വേരിയന്‍റുകളിൽ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ പഴയ കാറിൽ ഈ സംവിധാനം ഉണ്ടോ എന്നത് അവയുടെ വേരിയന്‍റുകളെ അടിസ്ഥാനമാക്കിയായിരിക്കും.

മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓ‍ർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണീരോർമ്മ

click me!