സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) 2024 നവംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2024 നവംബറിൽ 94,370 യൂണിറ്റ് വിൽപ്പനയോടെ എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി.
ജാപ്പനീസ് ഇരുചക്രവാഹന ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) 2024 നവംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2024 നവംബറിൽ 94,370 യൂണിറ്റ് വിൽപ്പനയോടെ എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതാ വിശദമായ കണക്കുകൾ
94,370 യൂണിറ്റുകളുടെ മൊത്തം വിൽപ്പന
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ കമ്പനി 2023 നവംബറിൽ വിറ്റ 87,096 യൂണിറ്റുകളെ അപേക്ഷിച്ച് എട്ട് ശതമാനം വളർച്ചയോടെ 94,370 യൂണിറ്റ് വിൽപ്പന കൈവരിച്ചു.
ആഭ്യന്തര വിപണിയിലെ വിൽപ്പന ഇത്രയും
ആഭ്യന്തര വിപണിയിൽ, സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 78,333 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 73,135 യൂണിറ്റുകളെ അപേക്ഷിച്ച് ഏഴ് ശതമാനംവളർച്ച രേഖപ്പെടുത്തി.
കയറ്റുമതിയിൽ വർദ്ധനവ്
കമ്പനിയുടെ കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, കഴിഞ്ഞ മാസം സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2024 നവംബറിൽ 15% വളർച്ച രേഖപ്പെടുത്തി. 2023 നവംബറിൽ കയറ്റുമതി ചെയ്ത 13,961 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി അന്താരാഷ്ട്ര വിപണിയിൽ 16,037 യൂണിറ്റുകൾ വിറ്റു.
undefined
കമ്പനി പറയുന്നത്
ഇരുചക്രവാഹനങ്ങളിലെ സുസുക്കിയുടെ വിൽപ്പന വളർച്ച ഉപഭോക്തൃ ആത്മവിശ്വാസത്തിന് അടിവരയിടുന്നതായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് (സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ്) ദേബാശിഷ് ഹണ്ട കമ്പനിയുടെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. ഈ നേട്ടം തങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിൻ്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഒപ്പം ഞങ്ങളുടെ ടീമിൻ്റെയും പങ്കാളികളുടെയും ഡീലർ നെറ്റ്‌വർക്കിൻ്റെയും അചഞ്ചലമായ അർപ്പണബോധവും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.