യാരിന്ത ദേവതൈ? അപ്‍സരസിനെപ്പോലെ മൊഞ്ചുള്ളൊരു സ്വിഫ്റ്റ്, പക്ഷേ വില കേട്ടാൽ തലകറങ്ങും!

By Web Team  |  First Published Dec 4, 2024, 5:31 PM IST

സ്വിഫ്റ്റിൻ്റെ സ്‍പെഷ്യൽ എഡിഷൻ തായ്‌ലൻഡിൽ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി മോട്ടോർ. ഈ വേറിട്ട സ്വിഫ്റ്റിന്‍റെ പ്രാരംഭ വില 567,000 ബാറ്റ് (ഏകദേശം 14 ലക്ഷം രൂപ) ആണ്.


ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. നാലാം തലമുറ സ്വിഫ്റ്റ് മോഡലും ഇന്ത്യൻ വിപണിയിൽ നമ്പർ വൺ ആണ്. ഇതിൻ്റെ പുതിയ മോഡൽ ലോകത്തെ പല രാജ്യങ്ങളിലും അവതരിപ്പിച്ചു. സ്വിഫ്റ്റിന്‍റെ മൂന്നാം തലമുറ മോഡൽ ഇപ്പോഴും തായ്‌ലൻഡ് വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ, സ്വിഫ്റ്റിൻ്റെ സ്‍പെഷ്യൽ എഡിഷൻ തായ്‌ലൻഡിൽ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി മോട്ടോർ കമ്പനി. ഈ വേറിട്ട സ്വിഫ്റ്റിന്‍റെ പ്രാരംഭ വില 567,000 ബാറ്റ് ആണഅ. ഇത് ഏകദേശം 14 ലക്ഷം ഇന്ത്യൻ രൂപയോളം വരും.

സുസുക്കി സ്വിഫ്റ്റ് സ്‌പെഷ്യൽ എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ഇത് മോട്ടോർ എക്‌സ്‌പോ 2024-ൽ ഇംപാക്റ്റ് ചലഞ്ചർ മുവാങ് തോങ് താനിയിൽ ആണ് അവതരിപ്പിച്ചത്. 2024 നവംബർ 29 നും ഡിസംബർ 10 നും ഇടയിലാണ് ഈ ഷോ നടക്കുന്നത്.  സുസുക്കി സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ്റെ പ്രധാന ആകർഷണം അതിൻ്റെ ആകർഷകമായ വേറിട്ട നിറമാണ്.

Latest Videos

ഈ സ്വിഫ്റ്റിന്‍റെ മുൻവശത്ത് പിങ്കിഷ് പർപ്പിൾ ഷേഡും പിന്നിൽ നീല ഷേഡുമുണ്ട്. ഇത് മികച്ചതും ആകർഷകവുമാണ്. പക്ഷേ എല്ലാവർക്കും ഇത് ഇഷ്‍ടപ്പെടണമെല്ല. വശത്തെ കുറിച്ച് പറയുമ്പോൾ, അതിൽ വെള്ള, ചുവപ്പ്, കറുപ്പ് സ്ട്രിപ്പുകൾ കാണാം. അത് വാഹനത്തിന് സ്പോർട്ടി സ്വഭാവം നൽകുന്നു. സ്‌പോർടിനെസ് വർദ്ധിപ്പിക്കുന്നതിനായി ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

വാഹനത്തിന്‍റെ ഡിസൈൻ തികച്ചും ആകർഷകമാണ്. ഈ മാറ്റങ്ങൾ കൂടാതെ, സുസുക്കി സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ വിറ്റുപോയ മൂന്നാം തലമുറ സ്വിഫ്റ്റിനോട് വളരെ സാമ്യമുള്ളതാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും അതേ ഡിസൈനിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ഇതിലുണ്ട്. ഈ പ്രത്യേക പതിപ്പിൽ 1.2-ലിറ്റർ K12M 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇതിന് 83 PS ൻ്റെ പീക്ക് പവറും 108 Nm ൻ്റെ പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഇത് സിവിടി ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വേറിട്ട ഫ്രീ പ്രോഗ്രാമുമായാണ് സുസുക്കി ഈ കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ, കമ്പനി ഏഴ് വർഷത്തേക്ക് സൗജന്യ മെയിൻ്റനൻസ് സേവനവും ഏഴ് വർഷത്തേക്ക് സൗജന്യ സുസുക്കി വാറൻ്റിയും ഏഴ് വർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻ്റ് സേവനവും നൽകുന്നു. ബിസിനസിൻ്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട് എന്നാണ് റിപ്പോ‍ട്ടുകൾ.

click me!