പൊളിച്ചടുക്കി ഹോണ്ട! ആറ് എയ‍ർബാഗുകൾ, വില 7.99 ലക്ഷം; കൊതിപ്പിക്കും മൈലേജും വമ്പൻ ബൂട്ടും! ഇതാ പുതിയ അമേസ്!

By Web Team  |  First Published Dec 4, 2024, 5:04 PM IST

ഹോണ്ട കാർസ് ഇന്ത്യ പുതിയ തലമുറ അമേസ്  ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിൻ്റെ എക്സ്-ഷോറൂം വില 7,99,900 രൂപയിൽ ആരംഭിക്കുന്നു. പുതുക്കിയ സബ്-ഫോർ-മീറ്റർ സെഡാൻ മൂന്ന് വേരിയൻ്റുകളിലും ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്.


ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ പുതിയ തലമുറ അമേസ്  ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിൻ്റെ എക്സ്-ഷോറൂം വില 7,99,900 രൂപയിൽ ആരംഭിക്കുന്നു. പുതുക്കിയ സബ്-ഫോർ-മീറ്റർ സെഡാൻ മൂന്ന് വേരിയൻ്റുകളിലും ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്. ഇതിൻ്റെ സിവിടി വേരിയൻ്റിൻ്റെ മൈലേജ് 19.46 കിമി ആണ്. ആറ് എയർബാഗുകൾ, ലെവൽ-2 എഡിഎഎസ് എന്നിങ്ങനെ നിരവധി നൂതന സുരക്ഷാ ഫീച്ചറുകൾ കമ്പനി ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ കാറിൻ്റെ മറ്റ് സവിശേഷതകൾ അറിയാം.

ഡിസൈൻ
പുതിയ ഹോണ്ട അമേസിന്‍റെ എക്സ്റ്റീരിയർ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഫ്രഷ് ഗ്രിൽ, ഇൻ്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഒരു പുതിയ സെറ്റ് അലോയി വീലുകൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററുകൾ, സിറ്റി-ഇൻസ്പേർഡ് റാപ്-എറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ, അപ്‌ഡേറ്റ് ചെയ്ത ബൂട്ട്‌ലിഡ് സെക്ഷൻ എന്നിവ ഇതിന് ലഭിക്കുന്നു.

Latest Videos

ലെവൽ 2 ADAS ഉം ആറ് എയർബാഗുകളും
നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ (ADAS) വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറാണ് അമേസ്. 2024 ലെവൽ 2 എഡിഎഎസ് സ്യൂട്ട്, ഡ്യുവൽ-ടോൺ കാബിൻ തീം, ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ എസി വെൻ്റുകൾ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകൾ ഹോണ്ട അമേസിൽ നൽകിയിട്ടുണ്ട്.

എഞ്ചിൻ പവർട്രെയിൻ
89 ബിഎച്ച്പി പവറും 110 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ള 1.2 ലിറ്റർ, 4 സിലിണ്ടർ i-VTEC പെട്രോൾ എൻജിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, സിവിടി യൂണിറ്റുകൾ ഉൾപ്പെടുന്നു.

undefined

416 ലിറ്റർ ബൂട്ട്
പുതിയ അമേസിന് മുൻ മോഡലിനെ അപേക്ഷിച്ച് അൽപ്പം വലിപ്പമുണ്ട്. ഇത് യാത്രക്കാർക്ക് മികച്ച സൗകര്യം നൽകും. ഇതിൻ്റെ ബൂട്ട് വലിപ്പവും 416 ലിറ്ററായി വർധിച്ചിട്ടുണ്ട്.

മൈലേജ് എത്ര?
പുതിയ ഹോണ്ട അമേസ് മാനുവൽ വേരിയൻ്റിൽ ലിറ്ററിന് 18.65 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ സിവിടി വേരിയൻ്റിന് 19.46 കിലോമീറ്ററാണ് മൈലേജ്.

വില എത്ര?
പുതിയ ഹോണ്ട അമേസിൻ്റെ എക്സ്-ഷോറൂം വില വി ട്രിമ്മിന് 7,99,900 രൂപയിൽ ആരംഭിക്കുന്നു. അതേസമയം VX ട്രിമ്മിന് എക്സ്-ഷോറൂം വില 9,09,900 രൂപയിൽ ആരംഭിക്കുന്നു. അതേസമയം ZX ട്രിമ്മിന് 9,69,000 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

വാറൻ്റി എത്ര?
പുതിയ ഹോണ്ട അമേസ് ആറ് വ്യത്യസ്‍ത കളർ ഓപ്ഷനുകളിൽ ലഭ്യമാകും. സെഡാന് കിലോമീറ്റർ മൂന്നുവർഷത്തെ സ്റ്റാൻഡേർഡ് വാറൻ്റി ലഭിക്കുന്നു. ഇത് ഏഴ് വർഷം വരെ നീട്ടാം. ഇത് 10 വർഷം വരെ അല്ലെങ്കിൽ 120,000 കിലോമീറ്റർ വരെ വാറൻ്റി വാഗ്ദാനം ചെയ്യുന്നു.

എതിരാളികൾ
2024 ഹോണ്ട അമേസിൻ്റെ പ്രധാന എതിരാളികളിൽ പുതിയ മാരുതി ഡിസയർ, ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ എന്നിവ ഉൾപ്പെടുന്നു.

click me!