2005-ൽ ആദ്യമായി സമാരംഭിച്ച അപ്പാഷെ നിരയിൽ നിലവിൽ അഞ്ച് വ്യത്യസ്ത മോഡലുകൾ വിൽക്കുന്നുണ്ട്.
ഇതുവരെ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം അപ്പാഷെ ബൈക്കുകൾ വിറ്റഴിച്ചതായി ടിവിഎസ് മോട്ടോർ കമ്പനി അറിയിച്ചു. 2005-ൽ ആദ്യമായി സമാരംഭിച്ച അപ്പാഷെ നിരയിൽ നിലവിൽ അഞ്ച് വ്യത്യസ്ത മോഡലുകൾ വിൽക്കുന്നുണ്ട്. ഇപ്പോള്‍ 60ല്‍ അധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ടിവിഎസ് അപ്പാച്ചെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്പോർട്‍സ് ബ്രാൻഡുകളിലൊന്നായി മാറി എന്ന് കമ്പനി പറയുന്നു. ടിവിഎസ് അപ്പാച്ചെ ശ്രേണി 2020 ഒക്ടോബറിൽ നാല് ദശലക്ഷം വിൽപ്പന നാഴികക്കല്ല് കൈവരിച്ചിരുന്നു.
റേസ്-ട്യൂൺഡ് ഫ്യൂവൽ ഇൻജക്ഷൻ, റൈഡ് മോഡുകൾ, ഡ്യുവൽ ചാനൽ എബിഎസ്, റേസ് ട്യൂൺഡ് സ്ലിപ്പർ ക്ലച്ച്, സ്മാർട്ട്‌എക്‌സണക്റ്റ് തുടങ്ങിയവ പോലുള്ള സെഗ്‌മെന്‍റിലെ ആദ്യത്തേത്തും ആവേശകരവുമായ സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് ടിവിഎസ് അപ്പാച്ചെ സീരീസ് വർഷങ്ങളായി നിരവധി നവീകരണങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
undefined
ഈ ആഗോള നാഴികക്കല്ലിലെത്തുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നും ഈ നേട്ടത്തിന് ലോകമെമ്പാടുമുള്ള എല്ലാ അപ്പാഷെ ഉടമകളോടും നന്ദി അറിയിക്കുന്നുവെന്നും ഈ സുപ്രധാന നേട്ടത്തെക്കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു. ഈ നാഴികക്കല്ലിലെത്താനുള്ള യാത്ര, ടിവിഎസ് അപ്പാച്ചെയെ ഒരു യഥാർത്ഥ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിനുള്ള ആദർശവും ആത്മാർത്ഥവുമായ പരിശ്രമങ്ങളാൽ നിറഞ്ഞതാണ് എന്നും ടിവിഎസ് അപ്പാച്ചെ ഒരു മോട്ടോർസൈക്കിളിൽ നിന്ന് ഒരു സമ്പൂർണ്ണ പ്രീമിയം അനുഭവത്തിലേക്ക് ഒരുപാട് മുന്നേറിയിരിക്കുന്നുവെന്നും ഇത് ചരക്കുകൾ, അതിവേഗം വളരുന്ന അപ്പാച്ചെ ഉടമകളുടെ ഗ്രൂപ്പ് (AOG), അപ്പാച്ചെ റേസിംഗ് എക്സ്പീരിയൻസ് (ARE), അപ്പാച്ചെ പ്രോ എന്നിവയുൾപ്പെടെയുള്ള വിപുലമായ ഉൽപ്പന്നങ്ങളിൽ നിന്നും സംരംഭങ്ങളിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നേക്കഡ്, സൂപ്പർ സ്‌പോർട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ടിവിഎസ് അപ്പാച്ചെ സീരീസ് വാഗ്ദാനം ചെയ്യുന്നത്. ആര്‍ടിആര്‍ (റേസിംഗ് ത്രോട്ടിൽ റെസ്‌പോൺസ്) സീരീസിൽ അപ്പാച്ചെ RTR 160 4V, RTR 180, RTR 200 4V എന്നിവ ഉൾപ്പെടുന്നു. സൂപ്പർ സ്‌പോർട്‌സ് വിഭാഗത്തിൽ, ടിവിഎസ് അപ്പാച്ചെ RR 310 (റേസ് റെപ്ലിക്ക) ഉപയോഗിച്ച് കമ്പനി 2017-ൽ സൂപ്പർ-പ്രീമിയം സ്‌പെയ്‌സിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തി. 2021-ൽ ടിവിഎസ് അപ്പാഷെ RR 310-നായി BTO (ബിൽറ്റ്-ടു-ഓർഡർ) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത അനുഭവം നൽകുന്നതിനുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തിയെന്നും ടിവിഎസ് മോട്ടോർ പറയുന്നു.