ഇന്നോവ ഹൈക്രോസിന്‍റെ വിലയില്‍ വന്‍ മാറ്റവുമായി ടൊയോട്ട; ഒപ്പം പുതിയ ഒരു വേരിയന്‍റും

By Web Team  |  First Published Mar 5, 2023, 10:19 PM IST

25000 മുതൽ 75000 വരെയാണ് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈ ക്രോസ്സിനെ വിപണിയിൽ അവതരിപ്പിച്ചത്. 


ദില്ലി: ഇന്നോവ ഹൈ ക്രോസിന്‍റെ വില കൂട്ടിയതിനൊപ്പം പുതിയ ഒരു വേരിയന്റും കൂടി അവതരിപ്പിച്ച് ടൊയോട്ട. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനുള്ളിൽ തന്നെ വിപണിയിൽ സൂപ്പർസ്റ്റാറായ ഹൈ ക്രോസിന് വില കൂട്ടിയിരിക്കുകയാണ് ടൊയോട്ട. 25000 മുതൽ 75000 വരെയാണ് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈ ക്രോസ്സിനെ വിപണിയിൽ അവതരിപ്പിച്ചത്. 

പുതുക്കിയ വിലയനുസരിച്ച് 18.5 ലക്ഷം മുതൽ 29.72 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈ ക്രോസ് മോഡലിൻ്റെ വില. ജി, ജി എക്സ്, വി എക്സ്, സെഡ് എക്സ് എന്നീഓപ്ഷൻ എന്നീ ട്രിമ്മുകളിൽ ഹൈക്രോസ് ലഭ്യമാകും. ജി, ജി എക്സ് ട്രിമ്മുകളിൽ നാച്ചുറൽ ആസ്പിരേറ്റഡ് എൻജിനാണ്. 7-8 സീറ്റർ വകഭേദങ്ങൾ ഇവയ്ക്കുണ്ട്. വി എക്സ് (ഒ) എന്നൊരു പുതിയ വേരിയൻ്റ് ഹൈക്രോസിനു ടൊയോട്ട നൽകിയിട്ടുണ്ട്. വി എക്സ്, സെസ് എക്സ് എന്നിവയ്ക്കിടയിലാണ് ഈ വേരിയൻറിൻ്റെ സ്ഥാനം. 

Latest Videos

undefined

ഹൈബ്രിഡ് മോഡലിൽ മാത്രമേ ഈ വേരിയൻ്റ് ലഭ്യമാകൂ.  ഏഴ് സീറ്ററിനു 26.73 ലക്ഷവും 8 സീറ്ററിനു 26.78 ലക്ഷവുമാണ് എക്സ് ഷോറൂം വില. വി എക്സ് (ഒ) ട്രിം കൊണ്ടു വന്നതു വഴി വി എസ് ക്- സെഡ് എക്സ് എന്നിവ തമ്മിലുള്ള വിലയിലുള്ള വലിയ അന്തരം കുറയ്ക്കാൻ കഴിഞ്ഞു. 4.27 ലക്ഷം രൂപയായിരുന്നു നിലവിൽ ഈ രണ്ടു ട്രിമ്മുകൾ തമ്മിലുള്ള വില വ്യത്യാസം. സെഡ് എക്സ് ട്രിമ്മിലുള്ള നൂതന ഫീച്ചറുകൾ മിക്കതും വി എക്സ് (ഒ) ട്രിമ്മിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

പനോരമിക് സൺറൂഫ്, വലിയ ടച്ച് സ്ക്രീൻ, എൽഇഡി ഫോഗ് ലാംപ്, സൈഡ് - കർട്ടൻ എയർ ബാഗുകൾ, വയർലെസ് ആപ്പിൾ കാർ േപ്ല എന്നിവയാണ് ഈ ഫീച്ചറുകള്‍.അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം  സെഡ് എക്സ് (ഒ) വേരിയൻറിൽ മാത്രമേ ലഭ്യമാകൂ.

click me!