2004-ൽ ടാറ്റ മോട്ടോഴ്‌സ് 10 ലക്ഷം പാസഞ്ചർ വാഹനങ്ങൾ നിർമ്മിക്കുന്ന നാഴികക്കല്ലിൽ കമ്പനി എത്തി. തുടർന്ന് 2010-ൽ 20 ലക്ഷം എന്ന നേട്ടം കൈവരിച്ചു. അഞ്ച് വർഷത്തിന് ശേഷം 2015-ൽ കമ്പനി 30 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2020-ൽ 40 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന നാഴികക്കല്ല് കൈവരിച്ചു. പിന്നാലെ മൂന്നുവര്‍ഷത്തിനകം 2023ല്‍ 50 ലക്ഷം എന്ന നേട്ടവും സ്വന്തമാക്കി.
ഇതുവരെ 50 ലക്ഷത്തിലധികം പാസഞ്ചർ വാഹനങ്ങൾ നിർമ്മിച്ച് സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാണ ഭീമനായ ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ്, നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകളാണ് കമ്പനിയുടെ നിരയിലെ ഇപ്പോഴത്തെ താരങ്ങള്‍. അതോടൊപ്പം ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാൻഡ് വിപണിയിൽ അണിനിരത്തിയിട്ടുണ്ട്. ഈ കാറുകളുടെയെല്ലാം വൻ ജനപ്രീതിയിലാണ് കഴിഞ്ഞ അഞ്ചോ ആറോ വർഷമായി സ്ഥിരതയാർന്ന വിൽപ്പന ടാറ്റ നേടുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖംമാറിയതെന്നുതന്നെ പറയാം. പിന്നാലെ ടിഗോർ, നെക്സോൺ എന്നിവയും കൂടെ ഹിറ്റായതോടെ രാജ്യത്തെ മുൻനിര ബ്രാൻഡായി വളരാൻ ബ്രാൻഡിന് സാധിച്ചു.
2004-ൽ ടാറ്റ മോട്ടോഴ്‌സ് 10 ലക്ഷം പാസഞ്ചർ വാഹനങ്ങൾ നിർമ്മിക്കുന്ന നാഴികക്കല്ലിൽ കമ്പനി എത്തി. തുടർന്ന് 2010-ൽ 20 ലക്ഷം എന്ന നേട്ടം കൈവരിച്ചു. അഞ്ച് വർഷത്തിന് ശേഷം 2015-ൽ കമ്പനി 30 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2020-ൽ 40 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന നാഴികക്കല്ല് കൈവരിച്ചു. പിന്നാലെ മൂന്നുവര്‍ഷത്തിനകം 2023ല്‍ 50 ലക്ഷം എന്ന നേട്ടവും സ്വന്തമാക്കി.
undefined
ഈ ജനപ്രിയന്മാരെ 'ചെങ്കറുപ്പില്‍' മുക്കിയെടുക്കാൻ ടാറ്റ
വിവിധ സെഗ്‌മെന്റുകളിലുടനീളം പുതിയ മോഡലുകളുടെ വരവാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച പ്രധാന കാരണം എന്ന് കമ്പനി പറയുന്നു. നെക്സോൺ, പഞ്ച് എന്നീ എസ്‌യുവികളുടെ വലിയ സ്വീകാര്യത പുതിയ നാഴികക്കല്ല് ഇത്രയും വേഗം നേടാൻ കമ്പനിയെ സഹായിച്ചു. അടിക്കടി മോഡൽ നിരയിൽ കൊണ്ടുവരുന്ന പരിഷ്ക്കാരവും വിജയ ഫോർമുലയാണ്. വർഷങ്ങളായി മാരുതി സുസുക്കി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനം അടുത്തിടെ പലതവണ ടാറ്റ മോട്ടോഴ്‍സ് കയ്യടക്കിയിരുന്നു.
ഓരോ ദശലക്ഷത്തിൽ നിന്നും അടുത്തതിലേക്കുള്ള ഈ യാത്ര, ഉയർച്ച താഴ്ചകളുടെ ന്യായമായ പങ്ക് കൊണ്ട് നിറഞ്ഞതാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പ്രസ്താവനയിൽ പറഞ്ഞു. ആഗോള വാഹന വ്യവസായത്തെ ബാധിച്ച കോവിഡ് -19, അർദ്ധചാലക ക്ഷാമം പ്രതിസന്ധികൾക്കിടയിലും മൂന്ന് വർഷത്തിനുള്ളിൽ 40 ലക്ഷം കാറുകളിൽ നിന്ന് 50 ലക്ഷം യൂണിറ്റിലേക്ക് മുന്നേറാൻ കഴിഞ്ഞതായി കമ്പനി അഭിപ്രായപ്പെട്ടു. അഞ്ച് ദശലക്ഷം ഉൽപ്പാദന നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, ടാറ്റ മോട്ടോഴ്സ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി ഒരു ആഘോഷ പ്രചാരണം നടത്തും. നിർമ്മാണ സ്ഥലങ്ങളിലും പ്രാദേശിക ഓഫീസുകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം 2023 ഫെബ്രുവരിയിൽ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റയുടെ മൊത്ത വിൽപ്പന 79,705 യൂണിറ്റിലെത്തി. മൊത്ത വിൽപ്പനയിൽ മൂന്ന് ശതമാനം വാർഷിക വർധനയും കമ്പനി പ്രഖ്യാപിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ഒരു പ്രസ്താവന പ്രകാരം , 2023 ഫെബ്രുവരിയിൽ കമ്പനിയുടെ മൊത്തം വാഹന വിൽപ്പന മുൻ വർഷം ഇതേ കാലയളവിലെ 77,733 യൂണിറ്റുകളെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധിച്ചാണ് 79,705 യൂണിറ്റായത്. 2022 ഫെബ്രുവരിയിലെ 73,875 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 78,006 യൂണിറ്റുകൾ വിറ്റഴിച്ച ആഭ്യന്തര വാഹന വിൽപ്പനയിലും ആറ് ശതമാനം വളർച്ചയുണ്ടായി. കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ഫെബ്രുവരിയിൽ 43,140 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 40,181 യൂണിറ്റായിരുന്നു. കൂടാതെ, വാണിജ്യ വാഹനങ്ങളുടെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ മൂന്ന് ശതമാനം ഇടിവുണ്ടായതായും കമ്പനി കൂട്ടിച്ചേർത്തു, 2022 ഫെബ്രുവരിയിലെ 37,552 യൂണിറ്റിൽ നിന്ന് ഈ വർഷം ഇതേ മാസം 36,565 യൂണിറ്റായി കുറഞ്ഞു.
അടുത്തിടെ ടാറ്റ മോട്ടോർസ് ഹാരിയർ, നെക്‌സോൺ, സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷൻ പുറത്തിറക്കിയിരുന്നു. എസ്‌യുവികൾക്ക് ഇപ്പോൾ ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷന് പുറമെ റെഡ് ആക്‌സന്റുകളും ലഭിക്കുന്നണ്ട്. ഇതിനുപുറമെ ഹാരിയറിലും സഫാരിയിലും ഇപ്പോൾ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റന്‍റ്സ് സിസ്റ്റം (ADAS) കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് വില്‍പ്പനയില്‍ വലിയ മുന്നേറ്റങ്ങൾക്ക് വരും ദിവസം കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.