തമിഴ്‍നാടിന്‍റെ സമയമാണ് സാറേ സമയം; 5300 കോടിക്ക് പിന്നാലെ 7614 കോടി നിക്ഷേപിക്കാൻ മറ്റൊരു വാഹനഭീമനും!

By Web Team  |  First Published Feb 19, 2023, 9:49 PM IST

സെക്രട്ടേറിയറ്റിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിൽ തമിഴ്‍നാട് സര്‍ക്കാരും ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പുവച്ചു.  


മിഴ്‌നാട്ടില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7,614 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒല ഇലക്ട്രിക്. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിലുള്ള ഓല ഫ്യൂച്ചർ ഫാക്ടറി വിപുലീകരിച്ച് ഇലക്ട്രിക് വാഹനങ്ങളിലും ഫോർ വീലറുകളിലും ഉപയോഗിക്കുന്ന സെല്ലുകൾ നിർമ്മിക്കാനാണ് ഈ വമ്പൻ നിക്ഷേപം എന്നാണ് റിപ്പോര്‍ട്ടുകള്‍.  

സെക്രട്ടേറിയറ്റിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിൽ തമിഴ്‍നാട് സര്‍ക്കാരും ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പുവച്ചു.  നിലവിൽ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്ന പോച്ചമ്പള്ളി പ്ലാന്റിൽ ഇതിനകം 2,400 കോടി രൂപ നിക്ഷേപിച്ച ഒലയുടെ പുതിയ പ്രതിബദ്ധത തമിഴ്‌നാടിന് ഒരു വലിയ ഉത്തേജനമാണ്. ഈ ആഴ്ച ആദ്യം ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി തമിഴ്‍നാട് പ്രത്യേക നയം പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ഇവി തലസ്ഥാനമായി ഉയർന്നുവരാനുള്ള ഉദ്ദേശ്യത്തോടെ വിപുലമായ സെൽ നിർമ്മാണത്തിന് ഹൊസൂർ-ധർമ്മപുരി-കൃഷ്ണഗിരി (എച്ച്‌ഡികെ) മേഖലയെ സംസ്ഥാനത്തിന്റെ ഇവി ഹബ്ബായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്നു. 

Latest Videos

undefined

തമിഴ്‍നാടിന്‍റ തലേവരയ്ക്ക് എന്തൊരു തിളക്കം; 5300 കോടി നിക്ഷേപിക്കാൻ ഈ വാഹനഭീമന്മാര്‍!

ഒല നിക്ഷേപിക്കുന്ന 7,614 കോടി രൂപയിൽ, 5,114 കോടി രൂപയും സെൽ നിർമ്മാണ പ്ലാന്റിലേക്ക് പോകും, ​​കാരണം ഇന്ത്യൻ ഇവി നിർമ്മാതാക്കൾ ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നു. ശേഷിക്കുന്ന 2,500 കോടി രൂപ പ്രതിവർഷം 1.4 ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫോർ വീലർ പ്ലാന്റിലേക്ക് നല്‍കും. 

ബെംഗളൂരു ആസ്ഥാനമായുള്ള ഒല ഇലക്ട്രിക്, ബെംഗളൂരുവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള പോച്ചമ്പള്ളി യൂണിറ്റ് വികസിപ്പിക്കുന്നതിന് 6,000 കോടി മുതൽ 10,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു . നിക്ഷേപത്തിന്റെ ഭൂരിഭാഗവും സെൽ നിർമ്മാണത്തിലേക്ക് ആയിരിക്കുമെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.  നൂതന സെല്ലുകൾ വികസിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ ഇവി സെല്ലുകൾ നിർമ്മിക്കാനുള്ള ഒലയുടെ അപേക്ഷ 2022 ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. 20 ജിഗാവാട്ട് ശേഷിയാണ് അനുവദിച്ചത്. 

അതേസമയം ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും ജാപ്പനീസ് വാഹന ബ്രൻഡായ നിസാനും തമ്മിലുള്ള സംയുക്ത സംരംഭം തമിഴ്‍നാട്ടില്‍ 5000 കോടിയോളം രൂപ നിക്ഷേപിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒലയുടെ പ്രക്യാപനവും എന്നതാണ് ശ്രദ്ധേയം. പ്രധാന വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ശ്രമത്തിന്‍റെ ഭാഗമായി തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപമാണ് റെനോ - നിസാൻ സഖ്യം നടത്തുക. ഇന്ത്യൻ വിപണിയിൽ  രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ രാജ്യത്ത് ആറ് മോഡലുകൾ പുറത്തിറക്കാനാണ് 5300 കോടി രൂപയുടെ ഈ വമ്പൻ നിക്ഷേപം. 

1.50 ലക്ഷം തൊഴില്‍, 50,000 കോടിയുടെ നിക്ഷേപം; തൊട്ടതെല്ലാം പൊന്നാക്കുന്ന തമിഴ്‍ മാജിക്ക് വീണ്ടും!

click me!