120 കിമി മൈലേജ്, വില 1.25 ലക്ഷം; ഇതാ ഇന്ത്യൻ വാഹനവിപണിയെ അമ്പരപ്പിക്കാൻ പുതിയൊരു സ്‍കൂട്ടര്‍!

By Web Team  |  First Published Feb 23, 2023, 12:24 PM IST

ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണ രൂപകൽപനയോടെയാണ് ഈ ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത്


പുത്തൻ ഇലക്ട്രിക്ക് സ്‍കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ റിവർ ഇലക്ട്രിക്ക്. 1.25 ലക്ഷം രൂപ ബെംഗളൂരുവില്‍ എക്സ്-ഷോറൂം വിലയുള്ള ഇൻഡി ഇലക്ട്രിക് സ്‍കൂട്ടറിനെയാണ് കമ്പനി അവതരിപ്പിച്ചത്.  ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണ രൂപകൽപനയോടെയാണ് ഈ ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത് എന്നും ഈ സ്‍കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. 

ഈ സ്‍കൂട്ടരിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, വിപണിയിൽ ലഭ്യമായ മറ്റ് മോഡലുകളെ അപേക്ഷിച്ച് റിവർ ഇൻഡിക്ക് വ്യതിരിക്തമായ ഒരു ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഡ്യുവൽ ഫ്രണ്ട് എൽഇഡി ഹെഡ്‌ലാമ്പുകൾ ഇതിന് ലഭിക്കുന്നു. പൂർണ്ണമായി ഡിജിറ്റൽ ആറിഞ്ച് കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലമായ 20 ഇഞ്ച് ഫുട്‌ബോർഡ്, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും ഇതിന് ലഭിക്കുന്നു. 14 ഇഞ്ച് കറുത്ത അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. മുൻ ചക്രത്തിന് 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 200 എംഎം ഡിസ്‌ക്ക് ബ്രേക്കും ലഭിക്കും. സസ്‌പെൻഷൻ ഡ്യൂട്ടിക്കായി, സ്‌കൂട്ടറിന് മുൻവശത്ത് ടെലിസ്‌കോപ്പിക് സജ്ജീകരണവും പിന്നിൽ ഇരട്ട ഹൈഡ്രോളിക് സംവിധാനവും ലഭിക്കും.

Latest Videos

undefined

സ്‍കൂട്ടറിന്റെ 770 എംഎം സീറ്റ് ഉയരവും 14 ഇഞ്ച് വീലുകളും യമഹ എയറോക്‌സ്, അപ്രീലിയ എസ്ആർ160 എന്നിവയോട് സാമ്യമുള്ളതാണ് . 15 ഡിഗ്രി ചരിവിൽ സഞ്ചരിക്കാൻ കഴിയുന്ന ഒല S1 പ്രോയേക്കാൾ കൂടുതലായ 18 ഡിഗ്രി ഗ്രേഡബിലിറ്റിയും ഇത് നൽകുന്നു .റിവർ ഇൻഡിയിൽ 43 ലിറ്റർ സീറ്റിനടിയിൽ ബൂട്ട് സ്പേസിനൊപ്പം 12 ലിറ്റർ ഗ്ലോവ് ബോക്സും ഉണ്ടെന്ന് ഇവി സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നു. എളുപ്പത്തിൽ മൌണ്ട് ചെയ്യാവുന്ന, ഓപ്‌ഷനുകളായി നിരവധി ആക്‌സസറികളുമായി വരുന്നതായും ഇത് അവകാശപ്പെടുന്നു. ഇരുവശത്തുമുള്ള പാനിയർ മൗണ്ടുകളും ബാഗ് ഹുക്കുകളും ഇതിൽ ഉൾപ്പെടുന്നു. പാർക്ക് അസിസ്റ്റ്, ഡ്യുവൽ യുഎസ്ബി പോർട്ടുകൾ തുടങ്ങിയവ സ്‍കൂട്ടറിന് ലഭിക്കുന്നു.

റിവർ ഇൻഡിക്ക് IP67-റേറ്റുചെയ്ത 4 kWh ബാറ്ററി പാക്ക് ആണ് ഹൃദയമായി ലഭിക്കുന്നത്. അത് 6.7 kWh ഇലക്ട്രിക് മോട്ടോറിലേക്ക് ചാര്‍ജ്ജ് നൽകുന്നു, ഇത് 26 Nm ടോർക്ക് പുറപ്പെടുവിക്കുന്നു. ഒരു ബെൽറ്റ് ഡ്രൈവ് വഴി പിൻ ചക്രത്തിലേക്ക് പവർ അയയ്‌ക്കുന്നു. 3.9 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ സ്‍കൂട്ടറിന്  90 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാം. ഒറ്റ ചാർജിൽ 120 കിലോമീറ്റർ ദൂരപരിധിയാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിന് അഞ്ച് വർഷം അല്ലെങ്കില്‍ 50,000 കിലോമീറ്റർ വാറന്റി ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 2025 ഓടെ ഈ പുതിയ അതിവേഗ ഇലക്ട്രിക് സ്‍കൂട്ടറിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിൽക്കാൻ സ്റ്റാർട്ടപ്പ് പ്രതീക്ഷിക്കുന്നു.

click me!