ജനപ്രിയമായ ആവശ്യം കണക്കിലെടുത്ത്, ഇവയിൽ അഞ്ചെണ്ണം പ്രത്യേക ഹോളി പതിപ്പായി നിർമ്മിക്കുമെന്ന് സ്‍കൂട്ടറിന്റെ ചിത്രം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുതി.
പുതുമ കൊണ്ടുവരാനുള്ള ഒരവസരം പോലും ന്യൂജൻ ഇലക്ട്രിക്ക് വാഹന ബ്രാൻഡായ ഒല ഇലക്ട്രിക്ക് വിട്ടുകളയാറില്ല. ഇത്തവണ വർണ്ണാഭമായ ഒന്നുമായാണ് എത്തിയിരിക്കുന്നത്. ഹോളിയെ പ്രമേയമാക്കി ഓല എസ്1 സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുമെന്ന് ഒല ഇലക്ട്രിക് സ്ഥിരീകരിച്ചു. ഒല എസ് 1 ന്റെ ഹോളി സ്‌പെഷ്യൽ എഡിഷൻ അഞ്ച് യൂണിറ്റുകളുടെ എക്‌സ്‌ക്ലൂസീവ് പരിമിതമായ എണ്ണം മാത്രമായി നിർമ്മിക്കുമെന്ന് ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. സ്‌പെഷ്യൽ എഡിഷൻ ഇലക്ട്രിക് സ്‌കൂട്ടറിന് മൾട്ടി-കളർ പെയിന്റ് തീം ലഭിക്കും. ബാക്കി സവിശേഷതകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപഭോക്താക്കളിൽ നിന്നുള്ള ജനപ്രിയ ഡിമാൻഡ് കാരണം പ്രത്യേക പതിപ്പായ ഒല S1 ഇലക്ട്രിക് സ്‌കൂട്ടർ ആശയപരമായി രൂപപ്പെടുത്തിയതായി ഭവിഷ് അഗർവാൾ തന്റെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു. ജനപ്രിയമായ ആവശ്യം കണക്കിലെടുത്ത്, ഇവയിൽ അഞ്ചെണ്ണം പ്രത്യേക ഹോളി പതിപ്പായി നിർമ്മിക്കുമെന്ന് സ്‍കൂട്ടറിന്റെ ചിത്രം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുതി. ഒപ്പം ഹോളി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒല സ്‍കൂട്ടറുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ ഉടമകളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‍തു. എങ്ങനെയാണ് അവർ തങ്ങളുടെ S1-നൊപ്പം വർണ്ണാഭമായ ഉത്സവം ആഘോഷിച്ചതെന്ന് വ്യക്തമാക്കുന്നതായിരിക്കണം പോസ്റ്റുകള്‍. മികച്ച അഞ്ച് പോസ്റ്റുകൾക്ക് പ്രത്യേക പതിപ്പ് സ്കൂട്ടറിൽ ഒന്ന് സമ്മാനമായി ലഭിക്കും. "നിങ്ങളുടെ S1-നൊപ്പം നിങ്ങൾ എങ്ങനെ ഹോളി ആഘോഷിച്ചു എന്നതിന്റെ ചിത്രം/വീഡിയോ സഹിതം കമന്റ് ചെയ്യുക. മികച്ച അഞ്ച് പോസ്റ്റുകളില്‍ തെരെഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഹോളി സ്‌പെഷ്യൽ എഡിഷൻ സ്‌കൂട്ടർ സമ്മാനമായി ലഭിക്കും." ഒല സിഇഒ വ്യക്തമാക്കുന്നു.
undefined
ഇതാ 100 കിമി മൈലേജുമായി ഒരു ബൈക്ക്; വില 79,999 രൂപ മാത്രം!
ഓറഞ്ച്, മഞ്ഞ, നീല, ചുവപ്പ്, പച്ച നിറങ്ങളിലുള്ളതാണ് ഓല എസ്1 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ്. ഒല S1-ന്റെ വ്യക്തിഗത പെയിന്റ് ഓപ്ഷനുകളായി ലഭ്യമായ എല്ലാ കളർ ഓപ്ഷനുകളും സ്‍കൂട്ടറിൽ അവതരിപ്പിക്കും. അതുല്യമായ ഈ പെയിന്റ് തീം കൂടാതെ, ഹോളി എഡിഷൻ എസ് 1 സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. സ്റ്റാൻഡേർഡ് ഒല S1-ന്റെ അതേ സവിശേഷതകളോടും സാങ്കേതിക സവിശേഷതകളോടും കൂടിയാണ് ഇത് വരാൻ സാധ്യത. ഒല S1 ഹോളി പതിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ കമ്പനി വെളിപ്പെടുത്തും.
ഒല എസ്1 എല്ലാ നികുതി ആനുകൂല്യങ്ങൾക്കും ശേഷം 85,099 രൂപയ്ക്ക് (ഡൽഹി) ലഭ്യമാണ്. ഹോളി എഡിഷൻ എസ് 1 ന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ അൽപ്പം കൂടുതലായിരിക്കും വില. മണിക്കൂറിൽ 116 കിലോമീറ്ററാണ് നിലവിലെ ഒല എസ്1 ന്‍റെ പരമാവധി വേഗതം. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡുകള്‍ മാത്രം മതി. നിങ്ങൾക്ക് ഈ ആകർഷണീയമായ ഇലക്ട്രിക് വാഹനം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് എളുപ്പത്തിൽ ബുക്ക് ചെയ്യാം. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വേണ്ടി ഈ ആകർഷണീയമായ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒല S1-ൽ നിങ്ങളുടെ ഹോളിയുടെ ഫോട്ടോകളോ വീഡിയോകളോ പങ്കിടുന്നത് ഉറപ്പാക്കുക.