ലാഭകരവും മനോഹരവുമായ സിറ്റി സ്‌കൂട്ടർ തിരയുന്ന ഉപഭോക്താക്കളെ ഫാസ്റ്റ് എഫ്2എഫ് ലക്ഷ്യമിടുന്നതായി കമ്പനി അവകാശപ്പെടുന്നു.
ഒകയ ഇവി പുതിയ ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് എഫ്2എഫ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 83,999 രൂപ പ്രാരംഭ വിലയിൽ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‍കൂട്ടർ ഒറ്റ ചാർജിൽ 70 മുതല്‍ 80 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലോഡിന് അനുസരിച്ച് 55 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സ്‍കൂട്ടറിന് കഴിയും. ലാഭകരവും മനോഹരവുമായ സിറ്റി സ്‌കൂട്ടർ തിരയുന്ന ഉപഭോക്താക്കളെ ഫാസ്റ്റ് എഫ്2എഫ് ലക്ഷ്യമിടുന്നതായി കമ്പനി അവകാശപ്പെടുന്നു.
2.2 kWh ലിഥിയം-അയോൺ - LFP ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ 800W-BLDC-Hub മോട്ടോർ ആണ് ഒകായ ഫാസ്റ്റ് F2F ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ബാറ്ററി പായ്ക്കും മോട്ടോറിനും രണ്ട് വർഷത്തെ വാറന്‍റിയുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും സ്‌പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയർ ഷോക്ക് അബ്‌സോർബറുകളും സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിആർഎൽ ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുമായാണ് ഇത് വരുന്നത്.
undefined
മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാൻ, മാറ്റ് ഗ്രീൻ, മെറ്റാലിക് ഗ്രേ, മെറ്റാലിക് സിൽവർ, മെറ്റാലിക് വൈറ്റ് എന്നീ 6 നിറങ്ങളിൽ ഒകായ ഫാസ്റ്റ് എഫ്2എഫ് ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാണ്. ഒകായ ഇവി ബാറ്ററിക്ക് രണ്ട് വർഷവും 20,000 കിലോമീറ്ററും വാറന്റി വാഗ്ദാനം ചെയ്യുന്നു. 10 ഇഞ്ച് ട്യൂബ്‌ലെസ് ടയറിലാണ് ഇ-സ്‌കൂട്ടർ ഓടുന്നത്. നാല് മുതല്‍ അഞ്ച് മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. ഇത് ഇക്കോ, സിറ്റി, സ്പോർട്‍സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.
125 കിമി മൈലേജുമായി പുതിയൊരു സ്‍കൂട്ടര്‍
ഫാസ്റ്റ് എഫ് 2 എഫിന്റെ സമാരംഭത്തോടെ ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഇവികൾക്ക് കമ്പനി നിരവധി നിലവാരം ഉയർത്തിയെന്ന് പുതുതായി ലോഞ്ച് ചെയ്‍ത ഫാസ്റ്റ് എഫ്2എഫ് ഇ-സ്‌കൂട്ടറിനെക്കുറിച്ച് ഒകയ ഇലക്ട്രിക് വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ അൻഷുൽ ഗുപ്‍ത പറഞ്ഞു. വ്യത്യസ്‍തവും വിശ്വസനീയവുമായ സുരക്ഷാ ഫീച്ചറുകൾ ഉപയോഗിച്ച് കൂടുതൽ വിപുലമായ ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് കടക്കുമെന്നും സൗകര്യപ്രദവും സ്റ്റൈലിഷുമായ ഫാസ്റ്റ് എഫ്2എഫ് ഊർജ്ജ-കാര്യക്ഷമവും വിൽപനാനന്തര സേവനങ്ങൾ തുല്യമായി പിന്തുണയ്ക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായി ഇത് മാറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.