ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് അതിന്റെ സവിശേഷതകളും രൂപകൽപ്പനയും അടിസ്ഥാനമാക്കി ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുമെന്നും പ്രത്യേകിച്ച് ഇതൊരു ഫാമിലി മോട്ടോർസൈക്കിളാണെന്നും കമ്പനി പറയുന്നു. ഈ ബൈക്ക് 2023 ഡിസംബർ ഒന്നുമുതൽ വിതരണം ചെയ്യും.
ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒഡീസ് തങ്ങളുടെ ഒഡീസി വാഡർ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഡിസംബർ മുതൽ വാങ്ങാൻ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. AIS-156 ബാറ്ററിയാണ് ഈ മുൻനിര ഇ-ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. വിജയകരമായ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇത് ഉപയോഗിച്ചതെന്ന് കമ്പനി പറയുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (ഐസിഎടി) സാക്ഷ്യപ്പെടുത്തിയതാണ്. IoT കണക്റ്റിവിറ്റിയും ഒടിഎ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഏഴ് ഇഞ്ച് ആൻഡ്രോയിഡ് ഡിസ്‌പ്ലേയുമായാണ് ഒഡീസി വാഡർ വരുന്നത്.
3000 വാട്ട്സ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. ഇതിന് പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്ററാണ്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ചും ഉണ്ട്. ഈ അഡ്വാൻസ്‍ഡ് മോട്ടോർബൈക്കിന് 128 കിലോഗ്രാം ഭാരം ഉണ്ട്. ഇതിന് കോമ്പി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) ഉണ്ട്. മുന്നിൽ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 220 എംഎം ഡിസ്‌ക് ബ്രേക്കും ഉണ്ട്. ചാർജ് ചെയ്യാനുള്ള എളുപ്പത്തിനായി, കമ്പനി IP67 AIS 156 അംഗീകൃത ലിഥിയം-അയൺ ബാറ്ററി ഇൻസ്റ്റാൾ ചെയ്‍തിട്ടുണ്ട്. അത് നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യപ്പെടും.
undefined
ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഫിയറി റെഡ്, വെനം ഗ്രീൻ, മിസ്റ്റി ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ വാങ്ങാനാകും. ആകർഷകമായ രൂപകൽപന, ശക്തമായ പ്രകടനം, മികച്ച സവിശേഷതകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് അതിന്റെ സവിശേഷതകളും രൂപകൽപ്പനയും അടിസ്ഥാനമാക്കി ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുമെന്നും പ്രത്യേകിച്ച് ഇതൊരു ഫാമിലി മോട്ടോർസൈക്കിളാണെന്നും കമ്പനി പറയുന്നു. ഈ ബൈക്ക് 2023 ഡിസംബർ ഒന്നുമുതൽ വിതരണം ചെയ്യും.
ശബരിമലയിൽ കൂട്ടംതെറ്റി കുഞ്ഞുമാളികപ്പുറം, രക്ഷകരായത് എംവിഡി, നെഞ്ചും കണ്ണും നിറഞ്ഞ് കുടുംബം!
മികച്ച ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യാനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഒഡീസി വാഡറിന് ലഭിച്ച ഐസിഎടി സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നതെന്ന് ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് സിഇഒ നെമിൻ വോറ പറഞ്ഞു. AIS-156 അംഗീകൃത ബാറ്ററി പായ്ക്കാണ് ഒഡീസി വേഡറിനെ സവിശേഷമാക്കുന്നത്. ഇത് ബൈക്കിനെ വേഗത്തിൽ ചാർജ് ചെയ്യുകയും ദൈനംദിന യാത്രയ്ക്ക് വിശ്വസനീയമായ ബൈക്ക് ആക്കുകയും ചെയ്യുന്നു. ഈ സർട്ടിഫിക്കേഷൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.