റോഡപകടങ്ങള്‍ക്ക് പ്രധാനകാരണം എഞ്ചിനീയറിംഗ് തകരാർ, തുറന്നടിച്ച് ഗഡ്‍കരി

By Web TeamFirst Published Dec 4, 2023, 3:55 PM IST
Highlights

തെറ്റായ റോഡ് രൂപകൽപ്പനയാണ് ഇന്ത്യയിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഓരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങൾക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും നിതിൻ ഗഡ്‍കരി ചൂണ്ടിക്കാട്ടി. 

ന്ത്യയിലെ റോഡപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് തെറ്റായ റോഡ് എഞ്ചിനീയറിംഗാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി.  തെറ്റായ റോഡ് രൂപകൽപ്പനയാണ് ഇന്ത്യയിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഓരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങൾക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. 

2022-ൽ ഇന്ത്യയിൽ 4.61 ലക്ഷത്തിലധികം റോഡ് അപകടങ്ങൾ രേഖപ്പെടുത്തി, അതിൽ 1.68 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 4.45 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബദൽ സാമഗ്രികളും അത്യാധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ചും സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിച്ചും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണച്ചെലവ് കുറയ്ക്കണമെന്ന് ഇന്ത്യൻ റോഡ്‍സ് കോൺഗ്രസിന്റെ 82-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഗഡ്‍കരി ആവശ്യപ്പെട്ടു.

Latest Videos

"ഇന്ത്യയിൽ പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളും സംഭവിക്കുന്നു. മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിക്ക് മൂന്ന് ശതമാനം നഷ്ടമുണ്ടാക്കി. ബലിയർപ്പിക്കുന്ന ആട്ടിൻകുട്ടിയെപ്പോലെ, ഓരോ അപകടത്തിനും ഡ്രൈവറെ കുറ്റപ്പെടുത്തുന്നു. ഞാൻ നിങ്ങളോട് പറയട്ടെ, ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നിന്നും മനസിലാക്കിയത് പലപ്പോഴും, റോഡ് എഞ്ചിനീയറിംഗ് തെറ്റാണ് എന്നാണ്.. " അദ്ദേഹം പറഞ്ഞു. റോഡുകൾ നിർമ്മിക്കുമ്പോൾ, അപകടങ്ങൾ തടയുന്നതിന് അവ കൃത്യമായി എഞ്ചിനീയറിംഗ് ചെയ്‍തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആ പണി മാരുതിയെ ഏൽപ്പിച്ച് യോഗി! യുപിയിൽ ഡ്രൈവിംഗ് ലൈസൻസിൽ ഇനി തരികിട നടക്കില്ല!

"റോഡപകടങ്ങളിൽ പലരും മരിക്കുന്നു. അപകട മരണങ്ങളിൽ 60 ശതമാനവും 18 മുതൽ 34 വയസ്സ് വരെയുള്ളവരാണ്, അവരിൽ പലരും എഞ്ചിനീയർമാരും ഡോക്ടർമാരുമാണ്. ഇത് നല്ലതാണോ? രാജ്യത്തിന് വേണ്ടി, എഞ്ചിനീയർമാർ എന്ന നിലയിൽ നിങ്ങൾക്ക് ബ്ലാക്ക് സ്പോട്ടുകൾ നീക്കം ചെയ്യാൻ സ്വമേധയാ പ്രവർത്തിക്കാൻ കഴിയുമോ? തെറ്റായ എഞ്ചിനീയറിംഗ് മൂലമുണ്ടാകുന്ന റോഡപകടങ്ങൾ ഒഴിവാക്കാൻ പ്രവർത്തിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഡിസൈനിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകളിൽ (ഡിപിആർ) പൂർണത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മാണച്ചെലവ് കുറയ്ക്കണെന്നും ഇത് സാധ്യമാണെന്നും നമ്മൾ ചിന്താഗതി മാറ്റുകയും ക്രിയാത്മകമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പദ്ധതി ചെലവു കുറഞ്ഞതാക്കാൻ, ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക അനുമതി മുതലായവയിലെ കാലതാമസം മൂലം പലമടങ്ങ് ഉയരുന്ന നിർമാണച്ചെലവ് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. ബദൽ നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും ഗഡ്‍കരി ഊന്നിപ്പറഞ്ഞു. അത് ചെലവ് കുറയ്ക്കുന്നതിനും പ്രധാനമാണ്. സ്റ്റീൽ, സിമന്റ് കമ്പനികൾ തങ്ങളുടെ കുത്തക കാരണം ഒരു കാരണവുമില്ലാതെ നിരക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 78,000 മരങ്ങൾ പറിച്ചുനട്ടതായും മന്ത്രി പറഞ്ഞു.

youtubevideo

click me!