അതുകൊണ്ടുതന്നെ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എംയുവി) നിർമ്മിക്കുന്ന വാഹന നിർമ്മാതാക്കൾക്ക് താൽക്കാലിക ആശ്വാസം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ അഥവാ എംയുവികൾക്ക് ബാധകമായ നഷ്ടപരിഹാര സെസ് നിരക്ക് എസ്‌യുവികൾക്ക് തുല്യമായി ഉയർത്താനുള്ള നിർദ്ദേശം സംബന്ധിച്ച് ശനിയാഴ്ച നടന്ന 49-ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനമൊന്നും എടുത്തില്ല. അതുകൊണ്ടുതന്നെ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എംയുവി) നിർമ്മിക്കുന്ന വാഹന നിർമ്മാതാക്കൾക്ക് താൽക്കാലിക ആശ്വാസം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
സമയം കുറവായതിനാൽ ഫിറ്റ്‌മെന്റ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥർക്ക് ഒരു ശുപാർശയിലും എത്താൻ കഴിയില്ലെന്നും അവർക്ക് വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും വിഷയത്തെക്കുറിച്ച് സംസാരിച്ച കേന്ദ്ര സർക്കാരിന്റെ റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, ജിഎസ്‍ടി കൗൺസിൽ രൂപീകരിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റി ഇക്കാര്യം എപ്പോൾ വീണ്ടും ചർച്ച ചെയ്യുമെന്നതിന് പ്രത്യേക സമയപരിധി വെളിപ്പെടുത്തിയിട്ടില്ല.
undefined
എന്തായലും ഈ സാഹചര്യം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാര്‍ണിവല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള എംയുവി നിർമ്മാണ വാഹന കമ്പനികൾക്ക് അൽപ്പം കൂടുതൽ സമയം നല്‍കിയേക്കും. എസ്‌യുവികളും എംയുവികളും തമ്മിലുള്ള വ്യക്തതയില്ലാത്തതാണ് ജിഎസ്‌ടി വരുമാനം ചോർച്ചയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോർട്ട്. കാറിന്റെ നീളം, എഞ്ചിൻ കപ്പാസിറ്റി മുതലായവയുടെ അതേ മാനദണ്ഡത്തിന് കീഴിൽ എംയുവികൾക്ക് ബാധകമായ നഷ്ടപരിഹാര സെസ് എസ്‌യുവികൾക്ക് തുല്യമായി ഉയർത്തിക്കൊണ്ട് ഹരിയാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ വ്യക്തത കൊണ്ടുവരാൻ നിർദ്ദേശിച്ചിരുന്നു.
ഇന്ത്യയിൽ, യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ , കിയ കാർണിവൽ തുടങ്ങിയ മോഡലുകൾക്ക് തുല്യമായ നീളവും എഞ്ചിൻ ശേഷിയുമുള്ള എസ്‌യുവികൾക്ക് തുല്യമായ പരിഗണന ഹരിയാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ ഫിറ്റ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു.
എസ്‌യുവികൾ എന്ന് അറിയപ്പെടുന്നില്ലെങ്കിലും എംയുവികളെ എസ്‌യുവികൾക്ക് തുല്യമായി പരിഗണിക്കണമെന്നായിരുന്നു ഹരിയാന സർക്കാരിന്റെ നിർദ്ദേശം. നിലവിൽ, എസ്‌യുവികൾക്ക് 22 ശതമാനം കോമ്പൻസേഷൻ സെസാണ് ചുമത്തിയിരിക്കുന്നത്. 4,000 മില്ലീമീറ്ററിൽ കൂടുതൽ നീളമുള്ളതും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ളതും 1,500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ളതുമായ എല്ലാ മോട്ടോർ വാഹനങ്ങൾക്കും ഈ സെസ് ബാധകമാണ്.