2025-ൽ ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ മാസ് സെഗ്‌മെന്റ് വാഹനം പുറത്തിറക്കാൻ പദ്ധതിയിടുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
2023 ഓട്ടോ എക്‌സ്‌പോയിൽ വാഗൺ ആർ ഫ്ലെക്‌സ്-ഫ്യുവൽ പ്രോട്ടോടൈപ്പ് മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു. അതിനുമുമ്പ്, ദില്ലിയിലെ സിയാം എത്തനോൾ ടെക്‌നോളജി എക്‌സിബിഷനിലും ഫ്ലെക്‌സ്-ഫ്യുവൽ എഞ്ചിൻ സജ്ജീകരിച്ച വാഗൺ ആർ പ്രദർശിപ്പിച്ചിരുന്നു. 2025-ൽ ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ മാസ് സെഗ്‌മെന്റ് വാഹനം പുറത്തിറക്കാൻ പദ്ധതിയിടുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
മാരുതി ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ ഇന്ത്യയിൽ പ്രാദേശികമായി വികസിപ്പിക്കും. ഇത് രാജ്യത്ത് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുകയും രാജ്യത്തിന്റെ കാർഷിക അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. 20 ശതമാനത്തിനും (E20) 85 ശതമാനത്തിനും (E85) ഇടയിലുള്ള ഏത് എത്തനോൾ-പെട്രോൾ മിശ്രിതത്തിലും ഓടാൻ ഈ ഫ്ലെക്സ്-ഇന്ധന കാറുകൾക്ക് കഴിയും. കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE) മാനദണ്ഡങ്ങൾക്ക് കീഴിൽ കൂടുതൽ താങ്ങാനാവുന്നതും വൃത്തിയുള്ളതുമായ എത്തനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മാരുതി സുസുക്കിയുടെ ഈ നീക്കം.
undefined
കേന്ദ്രത്തിന് കയ്യടിച്ച് മാരുതി മുതലാളിയും, പരീക്ഷണം വാഗണാറില്‍!
2024 സാമ്പത്തിക വർഷത്തിൽ എത്തുന്ന ആദ്യ ഇവിയെ കുറിച്ച് സൂചന നൽകുന്ന ഒരു പ്രൊഡക്ഷൻ പ്ലാനും കാർ നിർമ്മാതാവ് തയ്യാറാക്കിയിട്ടുണ്ട്. അത് മാത്രമല്ല, 2030 ഓടെ, 15 ശതമാനം ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, 25 ശതമാനം ഹൈബ്രിഡുകൾ, സിഎൻജി, ബയോഗ്യാസ്, എത്തനോൾ എന്നിവയിൽ പ്രവർത്തിക്കുന്ന പവർട്രെയിനുകൾ ഉൾപ്പെടുന്ന 60 ശതമാനം ഐസിഇ കാറുകൾ എന്നിവയിൽ നിന്ന് വിൽപ്പന വർദ്ധിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ഇതിനായി, ബയോഗ്യാസ് ഡെമോൺസ്‌ട്രേഷൻ പ്രോജക്റ്റ് രൂപീകരിക്കുന്നതിന് മാരുതി സുസുക്കി ഇന്ത്യൻ സര്‍ക്കാരുമായും ബനാദ് ഡയറിയുമായും സഹകരിച്ചു. 2024 പകുതിയോടെ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഈ സൗകര്യം സജ്ജീകരിച്ചിരിക്കുന്നു.
ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍ എന്നാല്‍
ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
അതേസമയം മാരുതി സുസുക്കി തങ്ങളുടെ സിഎൻജി ഉൽപ്പന്ന പോർട്ട്ഫോളിയോ രാജ്യത്ത് വിപുലീകരിക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ശക്തമായ ഹൈബ്രിഡ് മോഡലുകളും പ്യുവർ-ഇലക്‌ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
വാഹനമേളയില്‍ താരമായി കിടിലനൊരു സ്വിഫ്റ്റ്, 40 കിമീ മൈലേജുള്ള ആ മോഡലോ ഇത്?!