മാരുതി നിര്‍മ്മിക്കും, ഒരു മാസത്തിനുള്ളില്‍ 10,000 വെന്‍റിലേറ്ററുകള്‍

By Web Team  |  First Published Mar 29, 2020, 9:10 AM IST

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിയും കൊറോണ ബാധിതര്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വരുന്ന ഒരു മാസത്തിനുള്ളില്‍ 10,000 വെന്റിലേറ്ററുകള്‍ ആരോഗ്യവകുപ്പിന് കൈമാറാനാണ് മാരുതിയുടെ ലക്ഷ്യം. 


കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വാഹന ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോകത്തെ വിവിധ വാഹന നിര്‍മാതാക്കള്‍. 

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിയും കൊറോണ ബാധിതര്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വരുന്ന ഒരു മാസത്തിനുള്ളില്‍ 10,000 വെന്റിലേറ്ററുകള്‍ ആരോഗ്യവകുപ്പിന് കൈമാറാനാണ് മാരുതിയുടെ ലക്ഷ്യം. 

Latest Videos

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മാരുതിയോട് ഇക്കാര്യം അവശ്യപ്പെട്ടത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സാങ്കേതികവിദ്യ പഠിക്കുന്നതിനും മറ്റുമായി മാരുതി രണ്ട് ദിവസത്തെ സമയം ചോദിച്ചിരുന്നു. അതിനുശേഷമാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്ന് മാരിതി അറിയിച്ചിരിക്കുന്നത്.

വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്‌വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചായിരിക്കും മാരുതി വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്‌വ നിര്‍വഹിക്കും. വെന്റിലേറ്റര്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ മാരുതിയും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

undefined

വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാരുതി സൗജന്യമായാണ് അഗ്‌വയ്ക്ക് നല്‍കുന്നത്. ഇതിനുപുറമെ, കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയും മാരുതി തേടുന്നുണ്ട്. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ട്.

അതേസമയം 7500 രൂപ വിലയിൽ വെന്‍റിലേറ്ററുകള്‍ വിപണിയിലെത്തിക്കാൻ തയാറെടുക്കുകയാണ്  രാജ്യത്തെ വാഹന നിർമാണ രംഗത്തെ പ്രമുഖരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടച്ചിട്ട വാഹന നിർമാണ പ്ലാന്‍റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനി വെന്‍റിലേറ്ററിന്‍റെ മാതൃക പുറത്തിറക്കിയത്. മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ്  വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയത്.

click me!