ഇവിടെ മാരുതി ആൾട്ടോയുടെ വില കുറയും; ജിഎസ്‍ടി പൂർണമായും ഒഴിവാക്കി!

By Web Team  |  First Published Dec 5, 2023, 7:45 PM IST

ആൾട്ടോ K10 ന്റെ ആകെ 7 വകഭേദങ്ങൾ CDS-ൽ ലഭ്യമാകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ, സിഎൻജി വേരിയന്റുകളിലും നിങ്ങൾക്ക് ഇത് വാങ്ങാനാകും. സാധാരണക്കാർക്ക് 3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. അതേസമയം സിഎസ്‌ഡിയുടെ വില 3.35 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും. അതായത് അടിസ്ഥാന വേരിയന്റിന് 64,319 രൂപ കുറയും. 


മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോയ്ക്ക് ആവശ്യക്കാർ തുടരുകയാണ്. വില കുറഞ്ഞ കാറുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണിത്. ഇപ്പോൾ ഈ കാർ കൂടുതൽ കരുത്തുറ്റ എഞ്ചിനും സുരക്ഷയുമായി വരുന്നു. ഇപ്പോൾ ഈ ജനപ്രിയ കാർ ക്യാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റിലും അതായത് സിഎസ്‌ഡിയിലും ലഭ്യമായിക്കഴിഞ്ഞു എന്നതാണ് പ്രത്യേകത. ഇനി രാജ്യത്തെ സേവിക്കുന്ന സൈനികർക്കും ഈ കാർ വാങ്ങാനാകും. ഇത് മാത്രമല്ല, ഇവയ്‌ക്കെല്ലാം 87,000 രൂപയോളം വില കുറയും. ഈ കാറിന്റെ വിലയിൽ സൈനികർക്ക് ജിഎസ്ടി നൽകേണ്ടതില്ല.

ആൾട്ടോ K10 ന്റെ ആകെ 7 വകഭേദങ്ങൾ CDS-ൽ ലഭ്യമാകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ, സിഎൻജി വേരിയന്റുകളിലും നിങ്ങൾക്ക് ഇത് വാങ്ങാനാകും. സാധാരണക്കാർക്ക് 3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. അതേസമയം സിഎസ്‌ഡിയുടെ വില 3.35 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും. അതായത് അടിസ്ഥാന വേരിയന്റിന് 64,319 രൂപ കുറയും

Latest Videos

undefined

ഈ ഹാച്ച്ബാക്കിന് പുതിയ-ജെൻ K-സീരീസ് 1.0L ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 49kW(66.62PS)@5500rpm-ന്റെ കരുത്തും 89Nm@3500rpm-ൽ പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. ഓട്ടോമാറ്റിക് വേരിയൻറ് ലിറ്ററിന് 24.90 കിലോമീറ്റർ മൈലേജും മാനുവൽ വേരിയന്റിന് 24.39 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാരുതിയുടെ പുതുക്കിയ പ്ലാറ്റ്‌ഫോമായ ഹാർടെക്ക് അടിസ്ഥാനമാക്കിയുള്ളതാണ്. 7 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ ആൾട്ടോ K10 ന് ഉള്ളത്. എസ്-പ്രോസോ, സെലേരിയോ, വാഗൺ ആർ എന്നിവയിൽ ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കമ്പനി ഇതിനകം നൽകിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കൂടാതെ, ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ് കേബിൾ എന്നിവയും പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് വീലിനും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. ഇതിൽ, സ്റ്റിയറിങ്ങിൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ മൗണ്ടഡ് കൺട്രോൾ നൽകിയിട്ടുണ്ട്.

ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), റിവേഴ്‌സ് പാർക്കിംഗ് സെൻസർ എന്നിവയ്‌ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എബിഎസ്) ഈ ഹാച്ച്‌ബാക്കിൽ ഉണ്ടാകും. ഇതോടൊപ്പം ആൾട്ടോ കെ10ന് പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റും ലഭിക്കും. സുരക്ഷിതമായ പാർക്കിംഗിനായി റിവേഴ്സ് പാർക്കിംഗ് സെൻസറുകളോടും കൂടി ഇത് ലഭ്യമാകും. സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും കാറിലുണ്ട്. സ്പീഡ് ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ ആറ് കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഇത് വാങ്ങാൻ സാധിക്കും. 

click me!