പെട്രോൾ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതായും കാണാം. ഇവരും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർ സൈക്കിളിനു മുകളില്‍ ഇരുന്ന് പ്രണയ ലീലകള്‍ പങ്കിടുന്ന കമിതാക്കളുടെ നിരവധി വീഡിയോകള്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മിക്ക കേസുകളിലും, പോലീസ് ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുകയും മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കു പോലും ചെയ്‍തിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ പുതിയൊരു വീഡിയോ കൂടി വൈറലാകുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റിന് മുകളിലാണ് ഇത്തവണത്തെ പ്രണയാഭ്യാസം എന്നതാണ് ശ്രദ്ധേയം. രാജസ്ഥാനിലെ ജയിപ്പൂരിലാണ് സംഭവം.
ഹോളി വേളയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. കമിതാക്കള്‍ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്നതാണ് വീഡിയോ. ബുള്ളറ്റിന്‍റെ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി റൈഡറിന് അഭിമുഖമായി ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. പെട്രോൾ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതായും കാണാം. ഇവരും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജയ്പൂരിലെ ജവഹർ സർക്കിൾ ഇന്റർസെക്‌ഷനു സമീപം യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരാണ് ക്ലിപ്പ് പകർത്തിയത്.
undefined
സംഭവത്തിന്റെ വീഡിയോ പകർത്തിയ സഹയാത്രികര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തു. ഇതെടെ വൈറലായ വീഡിയോ പോലീസിന്റെ കണ്ണിൽ പെട്ടു. രാജസ്ഥാൻ പോലീസ് അന്വേഷണം ആരംഭിക്കുകയും മോട്ടോർ സൈക്കിളിന്റെ രജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പൊതുവഴികളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന ദമ്പതികളെ കണ്ടെത്തുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
जयपुर की सड़कों पर प्रेमी जोड़े का सरेराह आशिकी का ये वीडियो हुआ वायरल, पुलिस लेगी क्या एक्शन..? pic.twitter.com/km71bQ6zNW
— Dr. Ashok Sharma (@ashok_aajtak)മോട്ടോർ വാഹന നിയമം 1988, രാജസ്ഥാൻ മോട്ടോർ വെഹിക്കിൾസ് ആക്ട് 1990 എന്നിവ പ്രകാരം അശ്രദ്ധയ്ക്കും ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും ഡ്രൈവർക്കെതിരെ ട്രാഫിക് പോലീസ് നടപടിയെടുത്തു. മോട്ടോർ ബൈക്കും പിടിച്ചെടുത്തു. സെക്ഷൻ 194 ഡി, 184, 181, സെക്ഷൻ 207 തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഇവര്‍ക്ക് 5,000 രൂപ പിഴയും വിധിച്ചു.
ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആദ്യമല്ല. 2015ൽ ഗോവയിലും സമാനമായ സംഭവം ഇന്റർനെറ്റിൽ വൈറലായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള കമിതാക്കൾ മുകളിൽ പറഞ്ഞതിന് സമാനമായ രീതിയിൽ മോട്ടോർ സൈക്കിൾ ഓടിച്ചു. മറ്റൊരു വാഹനയാത്രികൻ ഇവരുടെ ചിത്രങ്ങൾ പകർത്തിയത് വൈറലായി. തുടർന്ന് ഗോവ പോലീസ് ഇവരെ കണ്ടെത്തുകയും പൊതുനിരത്തുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പിഴ ഈടാക്കുകയും ചെയ്‍തു.
സോഷ്യൽ മീഡിയ ശക്തമായ ഉപകരണമായി മാറിയതോടെ പൊതുനിരത്തുകളിൽ ഇത്തരം സ്റ്റണ്ടുകൾ നടത്തി ചലാനുകളിൽ നിന്ന് രക്ഷപ്പെടുന്നവർ അധികമില്ല. ദമ്പതികൾ സവാരി ചെയ്യുന്ന രീതി പൊതുനിരത്തുകളിലെ ഒരു സ്റ്റണ്ടും അപകടകരവുമായ റൈഡിംഗ് ആയി കണക്കാക്കപ്പെടുന്നു.
പൊതുനിരത്തുകളിൽ ഏതെങ്കിലും തരത്തിലുള്ള വാഹന സ്റ്റണ്ടുകൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമലംഘകർക്ക് വൻ പിഴ ലഭിക്കാനും ചിലപ്പോള്‍ ജയിലിൽ പോകാനും സാധ്യതയുണ്ട്. പൊതുവഴികളിൽ സ്റ്റണ്ടുകൾ ചെയ്യുന്നത് വിവിധ കാരണങ്ങളാൽ അപകടകരമാണ്. ആരെങ്കിലും സ്റ്റണ്ടിംഗ് പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വീഡിയോകൾ റെക്കോർഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് റേസ് ട്രാക്കുകൾ, ഫാം ഹൗസുകൾ എന്നിവ പോലുള്ള സ്വകാര്യ സ്വത്തിൽ ചെയ്യണം. അപ്പോഴും അത്തരം സ്റ്റണ്ടുകൾ അങ്ങേയറ്റം അപകടകരമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും ഇപ്പോൾ സിസിടിവി ശൃംഖലയുണ്ട്. അത് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്‍ത് നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചലാൻ പുറപ്പെടുവിക്കുന്നത്. പല വൈറൽ വീഡിയോകളും ചലാൻ ഇഷ്യൂ ചെയ്യുന്നതിനുള്ള അടിസ്ഥാനമായി വരുന്നു. ഡിജിറ്റൽ ചലാനുകളുടെ ഈ കാലഘട്ടത്തിൽ, അവർ എന്താണ് ചെയ്യുന്നതെന്നും റോഡുകളിൽ അവർ എങ്ങനെ പെരുമാറുന്നുവെന്നും അതീവ ശ്രദ്ധാലുവായിരിക്കണം.