കമ്പനി അടുത്തിടെ കഫേ-റേസർ ശൈലിയിലുള്ള മോട്ടോർസൈക്കിളുകൾ ഇന്ത്യയിലെ ഡീലർമാർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
2023 മാർച്ച് രണ്ടിന് പുതിയ സിബി സീരീസ് മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള പദ്ധതികൾ ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ പ്രഖ്യാപിച്ചു. പുതിയ മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഹൈനെസ് CB350, CB350 RS എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു കഫേ റേസർ മോട്ടോർസൈക്കിള്‍ ആയിരിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. കമ്പനി അടുത്തിടെ കഫേ-റേസർ ശൈലിയിലുള്ള മോട്ടോർസൈക്കിളുകൾ ഇന്ത്യയിലെ ഡീലർമാർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
കഫേ റേസറിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് ഹോണ്ട ഹൈനെസ് CB350 ന് സമാനമായിരിക്കും. പുതിയ മോട്ടോർസൈക്കിളുകൾക്ക് കഫേ-റേസർ ലുക്ക് നൽകുന്നതിനായി വേറിട്ട ഫെയറിംഗും പിൻ കൗളും ഉണ്ടായിരിക്കും. ഹൈനെസ് CB350 അടിസ്ഥാനമാക്കിയുള്ള കഫേ റേസറിൽ ഹോണ്ട ക്രോം ഘടകങ്ങൾ ചേർത്തിട്ടുണ്ട്. അതേസമയം CB350 RS അടിസ്ഥാനമാക്കിയുള്ള കഫേ റേസറിന് ബ്ലാക്ക്-ഔട്ട് ഭാഗങ്ങളുണ്ട്. പുതിയ മോട്ടോർസൈക്കിളുകളിൽ പുതിയ കളർ ഓപ്ഷനുകൾ ഉണ്ടാകും.
undefined
പുതിയ ഹോണ്ട കഫേ റേസർ ബൈക്കുകൾക്ക് പൂർണ്ണ എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉണ്ടായിരിക്കും. അഞ്ച് സ്‍പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന അതേ 348 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളുകൾക്ക് കരുത്തേകുക. ഈ എഞ്ചിന് 5,500 rpm-ൽ 20.8bhp കരുത്തും 3,000rpm-ൽ 30Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. പവർട്രെയിൻ BS6 രണ്ടാം ഘട്ടം, ആര്‍ഡിഇ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും.
പുതിയ ഹോണ്ട കഫേ-റേസറിന് ഡ്യുവൽ ചാനൽ എബിഎസും ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും ഉണ്ടാകും. ബൈക്കുകൾക്ക് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട പിൻ സ്പ്രിംഗുകളും ഉണ്ടായിരിക്കും. പുതിയ ബൈക്കുകൾ 2023 മാർച്ച് രണ്ടിന് പുറത്തിറക്കും. പുതിയ മോട്ടോർസൈക്കിളുകൾക്ക് അതത് സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഉയർന്ന വിലയായിരിക്കും ലഭിക്കുക. ഈ കഫേ-റേസർ-സ്റ്റൈൽ ബൈക്കുകൾ റോയല്‍ എൻഫീല്‍ഡ് ഹണ്ടർ 350, ജാവ 42 എന്നിവയ്ക്ക് എതിരാളിയാകും.