ഇപ്പോഴിതാ ഈ ഹാർലി ഡേവിഡ്‌സൺ X350 മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് വാഹന നിർമ്മാതാക്കളായ ക്വിയാൻജിയാങ്ങുമായി സഹകരിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ താങ്ങാനാവുന്ന വിലയുള്ള മോട്ടോർസൈക്കിളുകളുടെ ഒരു പുതിയ ശ്രേണിയിൽ പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് 2023 മാർച്ച് 10 ന് ഔദ്യോഗിക അരങ്ങേറ്റം ഷെഡ്യൂൾ ചെയ്‍തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ഹാർലി ഡേവിഡ്‌സൺ X350 മോട്ടോർസൈക്കിൾ അമേരിക്കൻ ഡീലർഷിപ്പുകളിൽ എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ആസ്ഥാനമായുള്ള ബെർട്ടിന്റെ ഹാർലി-ഡേവിഡ്‌സൺ ഡീലർഷിപ്പിന്റെ പുതിയ യൂട്യൂബ് വീഡിയോയിലാണ് പുതിയ നേക്കഡ് മോട്ടോർസൈക്കിൾ വെളിപ്പെടുത്തിയത്.
മുമ്പത്തെ ചോർന്ന ചിത്രങ്ങളുമായി സാമ്യമുള്ളതാണ് ഹാർലി ഡേവിഡ്‌സൺ X350 ന്റെ പ്രൊഡക്ഷൻ പതിപ്പ്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ മോട്ടോർസൈക്കിളിന് എൽഇഡി ഹെഡ്‌ലൈറ്റ്, ചതുരാകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്‍കൂപ്പ് ചെയ്‍ത സിംഗിൾ പീസ് സീറ്റ്, ക്രാഷ് ഗാർഡ് എന്നിവ ലഭിക്കുന്നു. താഴ്ന്ന നിലയിലുള്ള നേക്കഡ് ഹാർലി മോട്ടോർസൈക്കിൾ റിലാക്സഡ് റൈഡിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യും. അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, സെൻട്രലി മൗണ്ടഡ് ഫൂട്ട് പെഗുകൾ, വൃത്താകൃതിയിലുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പോഡ് എന്നിവയ്‌ക്കൊപ്പമാണ് ഇത് വരുന്നത്.
undefined
36 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 353 സിസി, ഇരട്ട സിലിണ്ടർ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. X350 ന്റെ ഡീപ് എക്‌സ്‌ഹോസ്റ്റ് നോട്ടും പുറത്തുവന്ന വീഡിയോ കാണിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. മോട്ടോർസൈക്കിളിന് യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളിൽ സസ്പെൻഡ് ചെയ്‍ത ഒരു എക്സ്പോസ്ഡ് ഫ്രെയിമും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റും ഉണ്ട്. ബ്രേക്കിംഗിനായി, ഹാർലി ഡേവിഡ്‌സൺ X350-ന് ഇരട്ട പെറ്റൽ ഫ്രണ്ട് ഡിസ്‌കുകളും ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉള്ള സിംഗിൾ റിയർ ഡിസ്‌ക്കും ലഭിക്കുന്നു.
ചൈനയ്ക്ക് പുറമെ, ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലും പുതിയ താങ്ങാനാവുന്ന മോട്ടോർസൈക്കിൾ ശ്രേണി അവതരിപ്പിക്കാൻ ഹാർലി ഡേവിഡ്‌സൺ പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ, ഹാർലി ഡേവിഡ്‌സണിന് ഹീറോ മോട്ടോകോർപ്പുമായി ഒരു സംയുക്ത സംരംഭമുണ്ട്. പുതിയ മോട്ടോർസൈക്കിളുകൾ റോയൽ എൻഫീൽഡിനും വരാനിരിക്കുന്ന ബജാജ്-ട്രയംഫ് മോട്ടോർസൈക്കിളുകൾക്കും എതിരാളിയാകും.