കുട്ടിക്ക് കളിപ്പാട്ടം വാങ്ങാൻ പോയ ദമ്പതികളെ ആഡംബര കാര്‍ ഇടിച്ചു തെറിപ്പിച്ചു, ഞെട്ടിയത് വണ്ടി പിടിച്ച പൊലീസ്!

By Web Team  |  First Published Mar 5, 2023, 10:10 PM IST

"കാർ ഞങ്ങളെ രണ്ടുപേരെയും ഇടിച്ചു. എന്റെ കാലിൽ ഒന്നിലധികം ഒടിവുകൾ സംഭവിച്ചു, എന്റെ ഭാര്യയുടെ കാലിലും ഇടുപ്പിലും ഒടിവുണ്ടായിട്ടുണ്ട്. തുടർന്ന് കാർ ശുകൻ മാൾ ക്രോസ്‌റോഡിലേക്ക് രക്ഷപ്പെട്ടു," 


ചിത്രം - പ്രതീകാത്മകം

ദ്യപനായ യുവാവ് ഓടിച്ച ബിഎംഡബ്ല്യു എസ്‌യുവി ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു. അഹമ്മദാബാദിലെ സോളയിൽ ആണ് സംഭവം. കുട്ടിക്ക് കളിപ്പാട്ടം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ക്കു നേരെ അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു കാർ പെട്ടെന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബിആർ പാർക്ക് ക്രോസ്‌റോഡിന് സമീപമുള്ള വേദാന്ത് ശ്രീജിയിൽ താമസിക്കുന്ന അമിത് സിംഗാളിനും ഭാര്യ മേഘയ്ക്കുമാണ് പരിക്കേറ്റത്. ഇവര്‍ക്ക് ശരീരത്തില്‍ ഒന്നിലധികം ഒടിവുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ എൻ ഡിവിഷൻ ട്രാഫിക് പോലീസ് കേസെടുത്തു. 

Latest Videos

undefined

"കാർ ഞങ്ങളെ രണ്ടുപേരെയും ഇടിച്ചു. എന്റെ കാലിൽ ഒന്നിലധികം ഒടിവുകൾ സംഭവിച്ചു, എന്റെ ഭാര്യയുടെ കാലിലും ഇടുപ്പിലും ഒടിവുണ്ടായിട്ടുണ്ട്. തുടർന്ന് കാർ ശുകൻ മാൾ ക്രോസ്‌റോഡിലേക്ക് രക്ഷപ്പെട്ടു," അമിത് തന്റെ പരാതിയിൽ പറയുന്നു. റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ബിആർ പാർക്ക് ദിശയിൽ വന്ന വാഹനം ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തന്റെ കാലുകളിൽ ഒന്നിലധികം ഒടിവുകൾ ഉണ്ടായിട്ടുണ്ടെന്നും ഭാര്യയുടെ കാലുകളിലും ഇടുപ്പിലും ഒടിവുണ്ടായിട്ടുണ്ടെന്നും അമിത് പറയുന്നു. 

ഇഎംഐ മുടങ്ങിയാല്‍ ഇനി കാര്‍ അനങ്ങില്ല, അലാറവും നിലയ്‍ക്കില്ല; അമ്പരപ്പിക്കും വിദ്യയുമായി ഈ വണ്ടിക്കമ്പനി!

അപകടത്തെത്തുടർന്ന് ഡ്രൈവര്‍ കാറുമായി ശുകൻ മാൾ ക്രോസ്‌റോഡിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് അവരെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം തന്റെ എഫ്‌ഐആറിൽ കൂട്ടിച്ചേർത്തു. ഇതിനിടെ വഴിയാത്രക്കാരിൽ ചിലർ കാറിനു പിന്നിൽ പിന്തുടരാൻ ശ്രമിച്ചു. ഇതോടെ ഒരു കിലോമീറ്റർ ദൂരം ഓടിയ ശേഷം ഡ്രൈവര്‍ കാർ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 

സത്യം ശർമ്മ എന്ന യുവാവണ് വാഹനത്തിന്റെ ഡ്രൈവറെന്ന് തിരിച്ചറിഞ്ഞതായി എൻ ഡിവിഷൻ ട്രാഫിക് പോലീസ് പറയുന്നു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. കാറിൽ നിന്ന് മദ്യക്കുപ്പികളും നിരവധി വാട്ടർ ബോട്ടിലുകളും ലഘുഭക്ഷണങ്ങൾ തുടങ്ങിയവയും കണ്ടെത്തിയതായി പൊലീസ് പറയുന്നു. അപകടം നടക്കുമ്പോൾ ഡ്രൈവർ മദ്യലഹരിയില്‍ ആയിരുന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. 

ഇന്ത്യൻ ക്രിമിനൽ കോഡ്, മോട്ടോർ വെഹിക്കിൾസ് ആക്റ്റ് എന്നിവയ്ക്ക് കീഴിലുള്ള അധിക കുറ്റകൃത്യങ്ങൾക്കൊപ്പം മറ്റൊരാളുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കി ഗുരുതരമായ പരിക്കേൽപ്പിച്ചതിന് എൻ ഡിവിഷൻ ട്രാഫിക് പോലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബറിൽ സമാന സംഭവത്തില്‍ മറ്റൊരു ബിഎംഡബ്ല്യു ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു.
 

click me!