മാരുതി സുസുക്കി അതിൻ്റെ ജനപ്രിയ എംപിവി ഇൻവിക്ടോയിൽ 2.15 ലക്ഷം രൂപ കിഴിവ് നൽകുന്നു. ഈ ഓഫറിൽ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു.
ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ നിരവധി കാറുകളാണ് വിറ്റഴിക്കപ്പെടുന്നത്. നിങ്ങൾ മാരുതിയിൽ നിന്ന് 7 സീറ്റർ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, മാരുതി സുസുക്കി ഇൻവിക്ടോ നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷനായിരിക്കും. മാത്രമല്ല ഈ വാഹനത്തിന് ഈ മാസം കമ്പനി വമ്പൻ ഓഫറുകളും നൽകുന്നു.
മാരുതി സുസുക്കി അതിൻ്റെ ജനപ്രിയ എംപിവി ഇൻവിക്ടോയിൽ 2.15 ലക്ഷം രൂപ കിഴിവ് നൽകുന്നു. ഈ ഓഫറിൽ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. ആൽഫ പ്ലസ്, സെറ്റ പ്ലസ് എന്നീ രണ്ട് ശക്തമായ വേരിയൻ്റുകളുമായാണ് മാരുതി സുസുക്കി ഇൻവിക്ടോ വിപണിയിലുള്ളത്. 2023/2024 മാരുതി ഇൻവിക്ടോയുടെ ബേസ്-സ്പെക്ക് സെറ്റ വേരിയന്‍റിനാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. 2025 ഇൻവിക്ടോയ്‌ക്കൊപ്പം മാരുതി ക്യാഷ് കിഴിവൊന്നും വാഗ്ദാനം ചെയ്തിട്ടില്ല.
ടോപ്പ്-സ്പെക്ക് ആൽഫ വേരിയൻ്റിനായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 50,000 രൂപ കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും, അതേസമയം മറ്റെല്ലാ ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരും. സ്ക്രാപ്പേജ് ബോണസിന് പകരം ഉപഭോക്താക്കൾക്ക് ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് തിരഞ്ഞെടുക്കാം.
ടൊയോട്ട ഇന്നോവ ഹൈക്രോസിനെപ്പോലെ 2-ലിറ്റർ പെട്രോൾ/ഹൈബ്രിഡ് എഞ്ചിനാണ് മാരുതി ഇൻവിക്ടോയ്ക്ക് ലഭിക്കുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ 112 kW കരുത്തും 4,400-5,200 rpm-ൽ 188 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ കാറിൻ്റെ രണ്ട് വേരിയൻ്റുകളിലും ഇ-സിവിടി ട്രാൻസ്മിഷനോടൊപ്പം ടൂ-വീൽ ഡ്രൈവും (2WD) ഉണ്ട്. ഈ എഞ്ചിൻ ഉപയോഗിച്ച് ഈ കാർ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജ് നൽകുന്നു. , ഇൻവിക്ടോയുടെ എക്‌സ്-ഷോറൂം വില 25.21 ലക്ഷം രൂപയിൽ തുടങ്ങി 28.92 ലക്ഷം രൂപ വരെയാണ് ഇൻവിക്ടോയുടെ വില. നെക്‌സ ബ്ലൂ, മജസ്റ്റിക് സിൽവർ, മിസ്റ്റിക് വൈറ്റ്, സ്റ്റെല്ലാർ ബ്രോൺസ് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
2023 ജൂലൈ മാസത്തിലാണ് മാരുതി സുസുക്കി അതിന്റെ ആദ്യത്തെ റീ-ബാഡ്‍ജ് ചെയ്‍ത ടൊയോട്ട മോഡലായ ഇൻവിക്റ്റോ ഹൈബ്രിഡ് എംപിവി അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറായ ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി എത്തുന്ന മാരുതി ഇൻവിക്ടോ സെറ്റ, ആല്‍ഫ പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിൽ വരുന്നു . മാരുതി ഇൻവിക്ടോയ്ക്ക് ഇൻ്റലിജൻ്റ് ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റമുള്ള 2.0 ലിറ്റർ TNGA എഞ്ചിൻ ലഭിക്കും. ഇത് E-CVT ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 183 എച്ച്പി പവറും 1250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ കാറിന് 9.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം, ഒരു ലിറ്റർ പെട്രോളിൽ അതിൻ്റെ മൈലേജ് 23.24 കിലോമീറ്റർ വരെയാണ്. ടൊയോട്ട ഇന്നോവയെപ്പോലെ, 7 സീറ്റർ കോൺഫിഗറേഷനിലും ഇത് വരുന്നു.
ഇതിന് മസ്കുലർ ക്ലാംഷെൽ ബോണറ്റ്, DRL ഉള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ക്രോം ചുറ്റപ്പെട്ട ഷഡ്ഭുജ ഗ്രിൽ, വിശാലമായ എയർ ഡാം, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ലഭിക്കുന്നു. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ലെതർ അപ്‌ഹോൾസ്റ്ററിയുള്ള പവർഡ് ഓട്ടോമൻ സീറ്റുകൾ, ഇൻ്റഗ്രേറ്റഡ് മൂഡ് ലൈറ്റിംഗോടുകൂടിയ പനോരമിക് സൺറൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ക്യാബിനിൻ്റെ സവിശേഷതകളാണ്.
വൺ ടച്ച് പവർ ടെയിൽഗേറ്റ് മാരുതി സുസുക്കി ഇൻവിക്ടോയിൽ ലഭ്യമാകും. അതായത് ഒരൊറ്റ ടച്ച് കൊണ്ട് ടെയിൽഗേറ്റ് തുറക്കും. കമ്പനിയുടെ അടുത്ത തലമുറ സുസുക്കി കണക്റ്റിനൊപ്പം ആറ് എയർബാഗുകളുടെ സുരക്ഷയും ഇതിന് ലഭിക്കും. ഇതിൻ്റെ നീളം 4755 മില്ലീമീറ്ററും വീതി 1850 മില്ലീമീറ്ററും ഉയരം 1795 മില്ലീമീറ്ററുമാണ്. 8-വിധത്തിൽ ക്രമീകരിക്കാവുന്ന പവർ വെൻ്റിലേറ്റഡ് സീറ്റുകൾ ഇതിലുണ്ട്. മുൻവശത്തെ സീറ്റുകൾ, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, സൈഡ് ഫോൾഡബിൾ ടേബിൾ, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഒരു ടച്ച് വാക്ക്-ഇൻ സ്ലൈഡ്, മൾട്ടി-സോൺ താപനില ക്രമീകരണങ്ങൾ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭിക്കും.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.