വാങ്ങാൻ കൂട്ടയിടി, പക്ഷേ കൂട്ടിയിടിച്ചാൽ ഈ 4 ജനപ്രിയ കാറുകളും തകരും! ഞെട്ടിക്കും ക്രാഷ് ടെസ്റ്റ് റിസൾട്ട്

By Web Desk  |  First Published Jan 15, 2025, 11:25 AM IST

ഇന്ന് പലരും ഒരു കാർ വാങ്ങുന്നതിന് മുമ്പ് അതിൻ്റെ സുരക്ഷാ റേറ്റിംഗ് പരിശോധിക്കുന്നത് പതിവാണ്. എങ്കിലും, സുരക്ഷിതത്വം ഏറ്റവും ദുർബലമായ ചില മോഡലുകൾ രാജ്യത്തെ വാഹന വിപണിയിൽ ഇപ്പോഴും ഉണ്ട്. എന്നാൽ വിൽപ്പനയുടെ കാര്യത്തിൽ, അവർ രാജ്യത്തെ പല കാറുകളെക്കാളും ആധിപത്യം പുലർത്തുന്നു എന്നതാണ് അതിശയകരം. ഇതാ അത്തരം ചില കാറുകളെക്കുറിച്ച് അറിയാം. 

List of 4 unsafe cars in India with high sales and low safety

പ്പോൾ രാജ്യത്ത് കാറുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. പലരും ഒരു കാർ വാങ്ങുന്നതിന് മുമ്പ് അതിൻ്റെ സുരക്ഷാ റേറ്റിംഗ് പരിശോധിക്കുന്നത് പതിവാണ്. എങ്കിലും, സുരക്ഷിതത്വം ഏറ്റവും ദുർബലമായ ചില മോഡലുകൾ രാജ്യത്തെ വാഹന വിപണിയിൽ ഇപ്പോഴും ഉണ്ട്. എന്നാൽ വിൽപ്പനയുടെ കാര്യത്തിൽ, അവർ രാജ്യത്തെ പല കാറുകളെക്കാളും ആധിപത്യം പുലർത്തുന്നു എന്നതാണ് അതിശയകരം. ഇതാ അത്തരം ചില കാറുകളെക്കുറിച്ച് അറിയാം. 

വാഗൺആർ - 1 സ്റ്റാർ
രാജ്യത്തെ ഏറ്റവും ജനപ്രിയ കാറായ വാഗൺആറിന് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 1-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമാണ് ലഭിച്ചത്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 34-ൽ 19.69 പോയിൻ്റും ലഭിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണത്തിനായി 49 പോയിൻ്റിൽ 3.40 പോയിൻ്റ് മാത്രമാണ് ലഭിച്ചത്. 

Latest Videos

എർട്ടിഗ- 1 സ്റ്റാർ
മാരുതിയുടെ ജനപ്രിയ 7 സീറ്റർ എർട്ടിഗയ്ക്ക് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 1-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമേ ലഭിച്ചിട്ടുള്ളൂ. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 34-ൽ 23.63 പോയിൻ്റും ലഭിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണത്തിന് 49ൽ 19.40 പോയിൻ്റും ലഭിച്ചു. 

എസ്-പ്രെസോ - 1 സ്റ്റാർ
മാരുതിയുടെ മിനി എസ്‌യുവി എന്ന് വിളിക്കപ്പെടുന്ന എസ്-പ്രസോയ്ക്ക് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 1-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമാണ് ലഭിച്ചത്. മുതിർന്ന യാത്രികരുടെ സംരക്ഷണത്തിന് 34-ൽ 20.03 പോയിൻ്റും ലഭിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണത്തിനായി 49 പോയിൻ്റിൽ 3.52 പോയിൻ്റ് മാത്രമാണ് ലഭിച്ചത്. 

ഇഗ്നിസ് - 1 സ്റ്റാർ
നെക്സ ഡീലർഷിപ്പിൻ്റെ എൻട്രി ലെവൽ ഇഗ്നിസിന് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 1-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമേ ലഭിച്ചിട്ടുള്ളൂ. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 34-ൽ 16.48 പോയിൻ്റും ലഭിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണത്തിനായി 49ൽ 3.86 പോയിൻ്റ് മാത്രമാണ് ലഭിച്ചത്. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image