ടാറ്റ ഹാരിയറിൻ്റെ എക്‌സ് ഷോറൂം വില 14.99 ലക്ഷം രൂപയിൽ തുടങ്ങി 25.89 ലക്ഷം രൂപ വരെയാണ്. ഈ ടാറ്റ കാർ വാങ്ങാൻ, നിങ്ങൾ മുഴുവൻ പേയ്‌മെൻ്റും ഒറ്റയടിക്ക് നിക്ഷേപിക്കേണ്ടതില്ല. ഈ കാർ വാങ്ങാൻ നിങ്ങൾക്ക് ലോൺ എടുക്കാം. ഇതാ ഹാരിയർ ഡൌൺ പേമെന്‍റ് ഇഎംഐ വിവരങ്ങൾ
ഒരു അഞ്ച് സീറ്റർ എസ്‌യുവിയാണ് ടാറ്റ ഹാരിയർ. ഡീസൽ വേരിയൻ്റിൽ മാത്രമാണ് ഈ ടാറ്റ കാർ വിപണിയിൽ ലഭ്യമാകുന്നത്. ഈ കാറിൻ്റെ 25 വകഭേദങ്ങൾ വിപണിയിലുണ്ട്. ടാറ്റ ഹാരിയറിൻ്റെ എക്‌സ് ഷോറൂം വില 14.99 ലക്ഷം രൂപയിൽ തുടങ്ങി 25.89 ലക്ഷം രൂപ വരെയാണ്. ഈ ടാറ്റ കാർ വാങ്ങാൻ, നിങ്ങൾ മുഴുവൻ പേയ്‌മെൻ്റും ഒറ്റയടിക്ക് നിക്ഷേപിക്കേണ്ടതില്ല. ഈ കാർ വാങ്ങാൻ നിങ്ങൾക്ക് ലോൺ എടുക്കാം.
ഇഎംഐയിൽ ടാറ്റ ഹാരിയർ എങ്ങനെ വാങ്ങാം?
ടാറ്റ ഹാരിയറിൻ്റെ ഏറ്റവും വില കുറഞ്ഞ വേരിയൻ്റ് സ്മാർട്ട് ഡീസൽ ആണ്. ഏകദേശം 18.25 ലക്ഷം രൂപയാണ് ഹാരിയറിൻ്റെ സ്മാർട്ട് ഡീസൽ വേരിയന്‍റിന്‍റെ തിരുവനന്തപുരത്തെ ഓൺറോഡ് വില. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഈ വിലയിൽ വ്യത്യാസമുണ്ടാകാം. ഈ കാർ വാങ്ങാൻ നിങ്ങൾക്ക് 16.45 ലക്ഷം രൂപ വായ്‍പ ലഭിക്കും. ലോൺ തുക നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചിരിക്കുന്നു. ബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശയനുസരിച്ച് ഓരോ മാസവും നിശ്ചിത തുക തവണകളായി നിക്ഷേപിക്കണം.
ടാറ്റ ഹാരിയർ വാങ്ങാൻ കാറിൻ്റെ വിലയുടെ ഏകദേശം 10 ശതമാനം തുകയെങ്കിലും ഡൗൺ പേയ്‌മെൻ്റായി ബാങ്കിൽ നിക്ഷേപിക്കേണ്ടി വരും. അങ്ങനെ കണക്കുകൂട്ടിയാൽ ഏകദേശം 1.80 ലക്ഷം രൂപ ഡൗൺ പേമെന്‍റായി നിക്ഷേപിക്കേണ്ടി വരും. നിങ്ങൾ നാല് വർഷത്തേക്ക് ഈ ലോൺ എടുക്കുകയും ഈ കാർ ലോണിന് ബാങ്ക് 9 ശതമാനം പലിശ ഈടാക്കുകയും ചെയ്യുന്നുവെങ്കിൽ, ഈ കാർ വാങ്ങാൻ നിങ്ങൾ പ്രതിമാസം ഏകദേശം 34,799 രൂപ ഇഎംഐ ആയി അടയ്ക്കേണ്ടിവരും.
ടാറ്റ ഹാരിയർ വാങ്ങുന്നതിന്, നിങ്ങൾ ആറ് വർഷത്തേക്കാണ് ലോൺ എടുക്കുന്നതെങ്കിൽ, നിങ്ങൾ 9 ശതമാനം പലിശയിൽ എല്ലാ മാസവും 30,317 രൂപ ഇഎംഐ അടയ്‌ക്കേണ്ടിവരും. ഇനി ടാറ്റാ ഹാരിയർ കാർ വാങ്ങാൻ നിങ്ങൾ ഏഴ് വർഷത്തേക്ക് ബാങ്കിൽ നിന്ന് ലോൺ എടുത്താൽ ഏകദേശം 27,146 രൂപ ഇഎംഐ ആയി അടയ്‌ക്കേണ്ടിവരും.
ശ്രദ്ധിക്കുക, നിങ്ങൾക്ക് ലഭ്യമാകുന്ന ലോൺ തുകയും പലിശ നിരക്കുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‍കോറിനെയും അതാത് ബാങ്കുകളുടെ നിയമങ്ങളെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. ഒരു വാഹനം ലോൺ എടുക്കുന്നതിന് മുമ്പ് അതാതാ ബാങ്കുകളുടെ നിയമാവലികൾ നിങ്ങൾ പൂർണമായും മനസിലാക്കുക, അതിന് ശേഷം മാത്രം ലോൺ എടുക്കുക.