മോഹവിലയില്‍ ബൗൺസ് ഇൻഫിനിറ്റി E1 ലിമിറ്റഡ് എഡിഷൻ

By Web Team  |  First Published Feb 23, 2023, 9:37 PM IST

സ്റ്റാൻഡേർഡ് മോഡലിന് സമാനമായി, കോമറ്റ് ഗ്രേ, പേൾ വൈറ്റ്, സ്പാർക്കിൾ ബ്ലാക്ക്, സ്പോർട്ടി റെഡ്, ഡെസാറ്റ് സിൽവർ എന്നീ അഞ്ച് പെയിന്റ് സ്കീമുകളിലാണ് പ്രത്യേക പതിപ്പ് വരുന്നത്.


ബൗൺസ് ഇൻഫിനിറ്റി ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. 96,799 രൂപ എക്സ്-ഷോറൂം വിലയിലാണ് അവതരണം. മോഡൽ ലിമിറ്റിഡ് യൂണിറ്റുകളില്‍ മാത്രമാണ് എത്തുക. ടോപ്പ് എൻഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ബൗൺസ് ഇൻഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷന് ഏകദേശം 16,800 രൂപ വില കൂടുതലാണ്. മോഡലിന് സ്‌പോർട്ടി ബ്ലാക്ക് കളറിലുള്ള ഫ്ലോർബോർഡ് പാനലുകളും 'ലിമിറ്റഡ് എഡിഷൻ' ബാഡ്ജും ഗ്രാബ് റെയിലിന് താഴെ സ്ഥാപിച്ചിരിക്കുന്ന സൈഡ് പാനലിൽ ഇരുണ്ട ചാരനിറം/വെള്ളി വരയും ഉണ്ട്. സ്റ്റാൻഡേർഡ് മോഡലിന് സമാനമായി, കോമറ്റ് ഗ്രേ, പേൾ വൈറ്റ്, സ്പാർക്കിൾ ബ്ലാക്ക്, സ്പോർട്ടി റെഡ്, ഡെസാറ്റ് സിൽവർ എന്നീ അഞ്ച് പെയിന്റ് സ്കീമുകളിലാണ് പ്രത്യേക പതിപ്പ് വരുന്നത്.

ബൗൺസ് ഇൻഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷനിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇലക്ട്രിക് സ്കൂട്ടറിൽ ഒരേ 2kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, ഒറ്റ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് ലഭിക്കും. പൂർണ്ണമായി ചാർജ് ചെയ്യാൻ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ എടുക്കും. സമർപ്പിത ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് വഴി പൂർണ്ണമായി ചാർജ് ചെയ്ത യൂണിറ്റുകൾക്കായി തങ്ങളുടെ ബാറ്ററികൾ മാറ്റാമെന്ന് കമ്പനി പറയുന്നു.

Latest Videos

undefined

ഇ-സ്‌കൂട്ടറിന് 1.5kW ഹബ് മോട്ടോറും പവർ, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ഉണ്ട്. ബൗൺസ് ഇലക്ട്രിക് സ്‍കൂട്ടറിന് 65 കിലോമീറ്റർ വേഗത കൈവരിക്കാനും വെറും എട്ട് സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. ഇതിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ ഹൈഡ്രോളിക് ടെലിസ്കോപ്പിക് ഫ്രണ്ട്, പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകൾ എന്നിവ ഉൾപ്പെടുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിംഗ് ചെയ്യുന്നത്. ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും (ഇബിഎസ്) റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

ബൗൺസ് ഇൻഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷൻ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ്, ടോ അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് സ്‌കൂട്ടർ റിമോട്ടായി ട്രാക്ക് ചെയ്യാനും ജിയോഫെൻസിംഗ് ചെയ്യാനും ചാർജിംഗ് സ്റ്റാറ്റസ് പരിശോധിക്കാനും മറ്റും ഉപയോഗിക്കാവുന്ന ഒരു സ്‌മാർട്ട് ആപ്പുമായി ഇ-സ്‌കൂട്ടർ വരുന്നു. സാധാരണ പതിപ്പിന് സമാനമായി, സ്‌പെഷ്യൽ എഡിഷനിൽ സ്‌മാർട്ട് ഡീറ്റെയ്‌ലിംഗ് സഹിതമുള്ള റൗണ്ട് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, ഫ്ലഷ് ഫിറ്റിംഗ് റിയർ ഫൂട്ട് പെഗുകൾ എന്നിവയും ഉണ്ട്.

click me!