ഈ ജനപ്രിയന് ഇതെന്തു പറ്റി? ഇവിടെ ഫാൻസ് കൂടിയപ്പോള്‍ അവിടെ വമ്പൻ ഇടിവ്!

By Web Team  |  First Published Mar 2, 2023, 2:07 PM IST

ബജാജിന്‍റെ  ഫെബ്രുവരി മാസത്തെ മൊത്തവ്യാപാരം പ്രതിവർഷം 11 ശതമാനം ഇടിഞ്ഞ് 2,80,226 യൂണിറ്റുകളായി. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ കമ്പനി 3,16,020 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചിരുന്നു. അതേസമയം കമ്പനിയുടെ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 36 ശതമാനം വർധിച്ച് 1,53,291 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,12,747 യൂണിറ്റായിരുന്നു.


2023 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രമുഖ ജനപ്രിയ ആഭ്യന്തര ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോയുടെ കച്ചവടത്തില്‍ സമ്മിശ്ര പതികരണമെന്ന് റിപ്പോര്‍ട്ട്. ബജാജിന്‍റെ  ഫെബ്രുവരി മാസത്തെ മൊത്തവ്യാപാരം പ്രതിവർഷം 11 ശതമാനം ഇടിഞ്ഞ് 2,80,226 യൂണിറ്റുകളായി. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ കമ്പനി 3,16,020 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചിരുന്നു. അതേസമയം കമ്പനിയുടെ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 36 ശതമാനം വർധിച്ച് 1,53,291 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,12,747 യൂണിറ്റായിരുന്നു.

എന്നിരുന്നാലും, ബജാജ് ഓട്ടോ കഴിഞ്ഞ മാസം കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഇത് 2022 ഫെബ്രുവരിയിലെ 2,03,273 യൂണിറ്റിൽ നിന്ന് 38 ശതമാനം ഇടിഞ്ഞ് 1,26,935 യൂണിറ്റിലെത്തി. ആഭ്യന്തര വിപണിയിലെ ഇരുചക്രവാഹന മൊത്ത വിൽപ്പന 25 ശതമാനം ഉയർന്ന് 1,20,335 യൂണിറ്റിലെത്തി. ഇരുചക്രവാഹന കയറ്റുമതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 1,82,814 യൂണിറ്റിൽ നിന്ന് 37 ശതമാനം ഇടിഞ്ഞ് 1,15,021 യൂണിറ്റായി. മുൻ വർഷത്തെ  2,79,337 യൂണിറ്റുകളുടെ സ്ഥാനത്താണ് ഈ ഇടിവ്.  കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 36,683 യൂണിറ്റിൽ നിന്ന് മൊത്തം വാണിജ്യ വാഹന മൊത്ത വിൽപ്പന 22 ശതമാനം ഉയർന്ന് 44,870 യൂണിറ്റിലെത്തി.

Latest Videos

undefined

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ബജാജ് പൾസർ 220F ഒരു പുതിയ രൂപത്തിൽ തിരിച്ചുവരുന്നു. ബജാജ് ഓട്ടോ പൾസർ 220F-ൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, ബ്രാൻഡ് OBD2 കംപ്ലയിന്റ് ആക്കാനുള്ള ശ്രമത്തിലാണ്. ഡ്യൂട്ടിയിലുള്ള എഞ്ചിൻ 220 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് ഫ്യുവൽ ഇഞ്ചക്‌റ്റഡ് യൂണിറ്റാണ്. ഇത് 8,500 ആർപിഎമ്മിൽ 20.8 ബിഎച്ച്പി പവറും 7,000 ആർപിഎമ്മിൽ 18.5 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. ഡ്യൂട്ടിയിലുള്ള അതേ അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ.

അതേസമയം അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ബജാജ് പൾസർ ഏറ്റവും ജനപ്രിയമായ ഇരുചക്രവാഹനമായി ഉയർന്നിരുന്നു. ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ബജാജ് പൾസർ എൻഎസ്, ടിവിഎസ് അപ്പാച്ചെ ആർടിആർ, ഹോണ്ട സിബി ഷൈൻ തുടങ്ങിയ മോട്ടോർസൈക്കിളുകളും പിന്നാലെ എത്തിയിരുന്നു. ലക്ഷ്വറി സെഗ്‌മെന്റിൽ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ആയിരുന്നു ഏറ്റവും ജനപ്രിയ മോഡല്‍. ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750, കവാസാക്കി നിഞ്ച ZX-10R എന്നിവയായിരുന്നു പിന്നീടുള്ള സ്ഥാനങ്ങളില്‍.

tags
click me!