മേടം രാശിക്കാർക്ക് സഹോദരന്റെ ഇടപെടലുകൾ ഗുണകരമായി തീരും. സാമ്പത്തിക നില മെച്ചമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം
മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)
സഹോദരന്റെ ഇടപെടലുകൾ ഗുണകരമായി തീരും. സാമ്പത്തിക നില മെച്ചമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ഇടവം: (കാർത്തിക3/4രോഹിണി,മകയിര്യം1/2)
ഔദ്യോഗിക യാത്ര ആവശ്യമായി വരും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബിസിനസ് വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മിഥുനം:( മകയിര്യം1/2,തിരുവാതിര, പുണർതം3/4)
ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിപ്പിക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. പൊതുവേ ഭാഗ്യം ഉള്ള ദിവസമാണിന്ന്.
കര്‍ക്കിടകം:( പുണർതം1/4പൂയ്യം,ആയില്യം)
പുതിയ ജോലിയിൽ പ്രവേശിക്കും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും. സാമ്പത്തിക നില മെച്ചപ്പെടും .സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.
ചിങ്ങം: (മകം,പൂരം,ഉത്രം1/4)
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പല ആഗ്രഹങ്ങളും നിറവേറ്റുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും ആദായം വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.
കന്നി: (ഉത്രം3/4,അത്തം,ചിത്തിര1/2)
പല കാര്യങ്ങൾക്കും തടസ്സം നേരിടും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ നല്ല ദിവസമല്ല.
തുലാം: (ചിത്തിര1/2,ചോതി,വിശാഖം3/4)
ആഗ്രഹംപോലെകാര്യങ്ങൾ നടക്കും. കാത്തിരുന്ന വാർത്ത കേൾക്കാൻ കഴിയും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാത്തിൽ വർദ്ധനവുണ്ടാകും.
വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)
തൊഴിൽരംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകും. മനക്ലേശത്തിന് സാധ്യതയുണ്ട്. പണമിടപാടുകളിൽ ശ്രദ്ധിക്കുക. ഭാഗ്യം കുറഞ്ഞ ദിവസമാണ്.
ധനു: (മൂലം, പൂരാടം,ഉത്രാടം)
സുഹൃത്തിന്റെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ ബന്ധങ്ങളുണ്ടാകും. ധനലാഭം ഉണ്ടാകും.
മകരം: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ചേരും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. യാത്രകൾ ഗുണകരമായി തീരും. ആരോഗ്യം തൃപ്തികര മാണ്.
കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
പുതിയ സ്ഥാനം ലഭിക്കും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാകും. മൽസര പരീക്ഷയിൽ മികച്ച വിജയം നേടും.
മീനം: ( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചു കിട്ടും. പഠനത്തിൽ പുരോഗതി ഉണ്ടാകും.വിദേശത്തുളള ബന്ധു സന്ദർശിക്കും. വരുമാനം മെച്ചമാകും.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant