ഇന്നത്തെ സമ്പൂർണ്ണ ദിവസഫലം. ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പണപരമായി വളരെ അനുകൂലകാലമായിരിക്കും. വിശേഷ ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്. ചെറിയ തടസ്സങ്ങൾ നേരിടും. ഒരു സുഹൃത്ത് ശത്രുതയോടെ പെരുമാറും. ചെറിയ യാത്രകൾ നടത്തും.
മിഥുനം:-( മകയിരം1/2, തിരുവാതിര, പുണർതം 3/4)
ആവശ്യപ്പെടുന്ന കാര്യങ്ങൾ അനുവദിച്ചു കിട്ടുന്ന ദിവസമാണിന്ന്. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. വിവാഹ ഒരുക്കങ്ങൾ ആരംഭിക്കും.
കർക്കടകം:- ( പുണർതം 1/4, പൂയം, ആയില്യം)
തൊഴിൽപരമായി മികച്ച ദിവസമാണിന്ന്. പഠനം ശ്രദ്ധിക്കുക. തടസ്സങ്ങൾ തന്നെ ഒഴിവാകും. ഈശ്വരാനുകൊണ്ട് ചില നേട്ട ങ്ങൾ കൈവരിക്കാൻ സാധിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടും. തൊഴിൽപരമായ ബുദ്ധിമുട്ട് തീരും. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ഒരു ദിവസമാണിന്ന്. പുതിയ ഒരു കാര്യവും തുടങ്ങാൻ ശ്രമിക്കരുത്. ദൈവാധീനം ഉള്ളതു കൊണ്ട് വലിയ കുഴപ്പങ്ങൾ ഇല്ല.
തുലാം:- (ചിത്തിര 1/2 , ചോതി, വിശാഖം 3/4)
പുതിയ ചില അവസരങ്ങൾ തേടി വരും. മാനസികമായ സന്തോഷം ഉണ്ടാകും. കടങ്ങൾ വീട്ടുവാൻ സാധിക്കും. മകന്റെ വി വാഹം നിശ്ചയിക്കും.
വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചെറിയ ടെൻഷനും മനക്ളേശവും ഒക്കെ ഉണ്ടാകും. എതിരാളികളുടെ ഉപദ്രവം കരുതിയിരിക്കുക. ഭാഗ്യ ദോഷം ഉള്ള ഒരു ദിവസമായി തോന്നാം.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ദീർഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള ഉന്നതി ഉണ്ടാകും. ബന്ധുക്കളുമായി ഒത്തു കൂടാൻ കഴിയും.
മകരം:- ( ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഉത്തരവാദിത്തം വർധിക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം.
കുംഭം:- (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പല വഴികളിലൂടെ പണം വന്നുചേരും. സഹോദര സഹായം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമാണ്.
മീനം:- ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി )
സാമ്പത്തികമായി നല്ല ദിവസമാണ്. പഠനത്തിൽ മികവ് പ്രകടിപ്പിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. എതിർപ്പുകൾ രമ്യമായി പരിഹരിക്കും.
( ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)