Horoscope Today: ഇന്നത്തെ സമ്പൂർണ്ണ ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Dr P B Rajesh  |  First Published Jan 10, 2025, 8:05 AM IST

ഇന്നത്തെ സമ്പൂർണ്ണ ദിവസഫലം. ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.


മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പണച്ചെലവുകൾ വർദ്ധിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമാകും.

Latest Videos

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആതുര സേവനത്തിൽ താല്പര്യം പ്രകടിപ്പിക്കും. അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)  

കുടുംബജീവിതം സമാധാനം നിറഞ്ഞത് ആയിരിക്കും. പണമിടപാടുകളിൽ വാക്ക് പാലിക്കും. സ്പോർട്സ് രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടാൻ യോഗം ഉണ്ട്. യാത്രകൾ ഗുണകരമായി മാറും. പ്രധാന വ്യക്തികളെ കണ്ടുമുട്ടും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) 

സന്താനങ്ങൾ മുഖേന സാമ്പത്തിക ഗുണമുണ്ടാകും. രോഗ ദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസമല്ല.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

സുഹൃത്തുക്കളുമായി ഒത്തുകൂടും. യാത്രാക്ളേശം അനുഭവിക്കും. ജോലിയിൽ പ്രശ്നങ്ങൾ ഇല്ല. പുതിയ പ്രണയബന്ധം ഉടലെടുക്കാൻ ഇടയുണ്ട്.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമുണ്ടാകും. പ്രവർത്തന മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. സുഹൃ ത്തിന്റെ സഹായം ലഭിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമാണ്. സർക്കാർ ജീവനക്കാർക്ക് പ്രമോഷന് ചാൻസുണ്ട് .

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ധനാഗമം വർദ്ധിക്കും. പേരക്കുട്ടിയുടെ ജന്മം കൊണ്ട് മനസ്സിന് ആഹ്ലാദം ഉണ്ടാകും .

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. തൊഴിൽ തേടുന്നവർക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ താമസം നേരി ടും. ഉല്ലാസ യാത്രകൾക്കും യോഗം ഉണ്ട്.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി) 

ഭൂമിയോ വീടോ വാങ്ങുന്നതിന് അവസരം കാണുന്നു. കോടതിവിധികൾ അനുകൂലമായിത്തീരും. വീട്ടിൽ ഒരു മംഗളകർമ്മം നടക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
 

click me!