കുറഞ്ഞ വെളിച്ചത്തില്‍ വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ച ചെടി

By Web Team  |  First Published Dec 17, 2020, 9:02 AM IST

മിതമായ രീതിയിലുള്ള നനവാണ് ഈ ചെടിക്ക് ആവശ്യം. മണ്ണ് അല്‍പം വരണ്ട പോലെ കാണപ്പെട്ടാല്‍ മാത്രമേ നനയ്ക്കാവൂ. വെള്ളത്തില്‍ ലയിപ്പിക്കാവുന്ന തരത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് ഉചിതം. 


വീട്ടിനകത്ത് വളര്‍ത്താന്‍ പറ്റിയ ചെടികള്‍ തപ്പിനടക്കുന്നവര്‍ക്ക് പറ്റിയതാണ് ചൈനീസ് എവര്‍ഗ്രീന്‍ അഥവാ അഗ്ലോനെമ. വളര്‍ത്താനുള്ള എളുപ്പം തന്നെയാണ് ഈ ചെടിയെ പലര്‍ക്കും പ്രിയമുള്ളതാക്കുന്നത്. പലയിനങ്ങളിലുള്ള ചെടികളുണ്ട്. വെളിച്ചം കുറവുള്ള സ്ഥലത്തും നന്നായി വളരുമെന്ന പ്രത്യേകതയും ചൈനീസ് എവര്‍ഗ്രീന്‍ എന്ന ചെടിക്കുണ്ട്.

Latest Videos

undefined

വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണാണ് ഈ ചെടി വളര്‍ത്താന്‍ ആവശ്യം. ഇന്‍ഡോര്‍ പ്ലാന്റായി വളരുമ്പോള്‍ മണ്ണില്‍ വെള്ളം തങ്ങിനിന്നാല്‍ വളരെ എളുപ്പത്തില്‍ വേരുചീയല്‍ ബാധിക്കും. പെര്‍ലൈറ്റും മണലും ഒരോ അനുപാതത്തില്‍ മണ്ണുമായി ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കിയാല്‍ നന്നായിരിക്കും.

16 ഡിഗ്രി സെല്‍ഷ്യസില്‍ കുറവുള്ള താപനിലയുള്ള സ്ഥലത്ത് ചെടി വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. 22 ഡിഗ്രി സെല്‍ഷ്യസിനോടടുപ്പിച്ചാണ് വളര്‍ത്താന്‍ കൂടുതല്‍ അനുയോജ്യം.

മിതമായ രീതിയിലുള്ള നനവാണ് ഈ ചെടിക്ക് ആവശ്യം. മണ്ണ് അല്‍പം വരണ്ട പോലെ കാണപ്പെട്ടാല്‍ മാത്രമേ നനയ്ക്കാവൂ. വെള്ളത്തില്‍ ലയിപ്പിക്കാവുന്ന തരത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് ഉചിതം. വളരെ വലുപ്പത്തില്‍ വളരുകയാണെങ്കില്‍ അല്‍പമൊന്ന് വെട്ടിയൊതുക്കാവുന്നതാണ്.

അല്‍പം പഴക്കമുള്ള ചെടികളില്‍ പൂക്കളുണ്ടാകും. വേനല്‍ക്കാലത്തിന് മുന്നോടിയായി പൂക്കള്‍ വിരിയും. പൂക്കള്‍ മുറിച്ചെടുത്താല്‍ വിത്തുകള്‍ ഉണ്ടാകില്ല. ഇലകളില്‍ പൊടികള്‍ പറ്റിപ്പിടിച്ചാല്‍നന്നായി തുടച്ച് വൃത്തിയാക്കണം. മീലിമൂട്ട, ആഫിഡുകള്‍ എന്നിവയെല്ലാം ഈ ചെടിയെ ആക്രമിക്കാം.

click me!