14 വർഷത്തിനുശേഷം കാനഡയിൽ നിന്നും മടക്കം, വിഷമില്ലാത്ത പച്ചക്കറികൾക്കായി നാട്ടിൽ ജൈവകൃഷി, മാതൃക

വിവിധ സംസ്ഥാനങ്ങളിലേക്ക് പരമ്പരാ​ഗതരീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ കാണാനായി അവർ പോകുന്നു. എന്നും കൃഷിയിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു. 

this lady left Canada and started organic farming in her village

14 വര്‍ഷം കാനഡയില്‍ കഴിഞ്ഞ ശേഷം 1992 -ലാണ് എസ്. ജയലക്ഷ്മി ചെന്നൈയിലേക്ക് തിരികെ വന്നത്. തിരികെ എത്തിയപ്പോഴാണ് വിഷമില്ലാത്ത പച്ചക്കറികള്‍ കിട്ടാന്‍ നാട്ടില്‍ വളരെ ബുദ്ധിമുട്ടാണ് എന്ന് തിരിച്ചറിയുന്നത്. പലപ്പോഴും മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന വിഷമുള്ള പച്ചക്കറി മകള്‍ക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാക്കി. അങ്ങനെ ജയലക്ഷ്മിയുടെ കസിന്‍ അവള്‍ക്ക് ജൈവകൃഷി ചെയ്യാനായി തന്‍റെ പത്ത് ഏക്കറില്‍ അഞ്ച് ഏക്കര്‍ വിട്ടുകൊടുത്തു. പക്ഷേ, ഭര്‍ത്താവിന്‍റെ ആരോഗ്യപ്രശ്നങ്ങളും മറ്റുമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു ജയലക്ഷ്മിക്ക്. കടത്തിലുമായി. 

'എന്റെ കസിൻ എനിക്ക് ഭൂമി വാഗ്ദാനം ചെയ്തു. പക്ഷേ എനിക്ക് കൃഷിയെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. കുറഞ്ഞ അറിവോടെ ഞാൻ നെല്ലും ഇലകളും മുരിങ്ങയും വളർത്തി. എന്നിരുന്നാലും, എനിക്ക് വിജയം നേടാനായില്ല. അതേസമയം, എന്റെ ഭർത്താവിന് ഹൃദയാഘാതം ഉണ്ടാവുകയും കോമയിൽ അകപ്പെടുകയും നിരവധി ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. സുഖം പ്രാപിച്ച ശേഷം, ആരോഗ്യപരമായ കാരണങ്ങളാലും മികച്ച വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനും കാനഡയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. എന്റെ മകളോടൊപ്പം ഞാൻ ഇന്ത്യയിൽ തന്നെ നിന്നു' അവര്‍ പറയുന്നു. 

ഒരുപാടുപേര്‍ സാമ്പത്തികമായും പറ്റിച്ചു. അങ്ങനെ കടം കയറിയപ്പോള്‍ ജയലക്ഷ്മി കൃഷി നിര്‍ത്തി. എന്നിരുന്നാലും, 2002 -ൽ രാമകൃഷ്ണ ആശ്രമ മിഷൻ സ്കൂളിലെ ഓർത്തോഡോണ്ടിസ്റ്റായ ഡോ. ഷൺമുഖ സുന്ദരത്തിന്റെ രൂപത്തിൽ പ്രതീക്ഷയുടെ ഒരു കിരണം എത്തി. നഗരത്തിൽ നടന്ന ഒരു വർക്ക്‌ഷോപ്പിലൂടെ സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ് (ZBNF) എന്ന ആശയം അദ്ദേഹം പരിചയപ്പെടുത്തി. 'തന്റെ 30 ഏക്കർ സ്ഥലത്ത് നിന്ന് 3 ഏക്കർ അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തു, അതിനാൽ എനിക്ക് കൃഷിക്ക് മറ്റൊരു ശ്രമം നടത്താമായിരുന്നു' -അവർ പറയുന്നു.

ജയലക്ഷ്മി വീണ്ടും നെല്ല് വളർത്തുന്നതിലൂടെ ആരംഭിച്ചു, പതുക്കെ അവളുടെ കൃഷിസ്ഥലം 10 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയും ഔഷധസസ്യങ്ങൾ, ചീര, മുരിങ്ങയില തുടങ്ങിയവയും വളർത്താനും തുടങ്ങി. പഴവർഗ്ഗങ്ങളായ മാങ്ങ, പേര, ചിക്കു എന്നിവയും വളര്‍ത്തി. തനിക്ക് പറ്റാവുന്നതുപോലെ എല്ലാ പച്ചക്കറികളും ജയലക്ഷ്മി വളര്‍ത്തി. എങ്കിലും എങ്ങനെ ഇവ ജനങ്ങളിലെത്തിക്കും എന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. 

ഈ പ്രശ്നം പരിഹരിക്കാന്‍, ഡോ. ഷൺമുഖ, ചെന്നൈ നിവാസിയായ അരുൾപ്രിയ സെന്തിൽ കുമാറിനെ പരിചയപ്പെടുത്തി. അരുള്‍പ്രിയയും നീണ്ടയാത്രയുടെയും ജോലിയുടെയും മടുപ്പ് കാരണം കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച ഒരാളായിരുന്നു. വീട്ടിലെ ജൈവവളം എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ചിരുന്നു അവര്‍. കംപോസ്റ്റിംഗിനെ കുറിച്ച് കുറച്ച് സുഹൃത്തുക്കളോടെല്ലാം ചോദിച്ച് മനസിലാക്കി അത് ചെയ്യാനും തുടങ്ങി. 

മറ്റുള്ളവരെയും എങ്ങനെ കംപോസ്റ്റുണ്ടാക്കാം കൃത്യമായി വിനിയോഗിക്കാം എന്നെല്ലാം കൃത്യമായി പഠിപ്പിക്കുകയും ചെയ്തു. ആ യാത്രയിലാണ് അവര്‍ ജയലക്ഷ്മിയെ കണ്ട് മുട്ടുന്നതും ആ പ്രയാസങ്ങള്‍ മനസിലാക്കുന്നതും. അങ്ങനെയാണ് അവരിരുവരും കൈകോര്‍ത്ത് 'നമ്മ ഭൂമി' തുടങ്ങുന്നത്. അരുള്‍പ്രിയയുടെ സഹായത്തോടെ വിവിധ കുടുംബങ്ങളിലേക്ക് ജയലക്ഷ്മി ജൈവപച്ചക്കറി എത്തിച്ചു തുടങ്ങി. അടുത്ത ഏഴ് വര്‍ഷം കൊണ്ട് അരുള്‍പ്രിയയുടെ കൂടി സഹായത്തോടെ അവര്‍ക്ക് മികച്ച വരുമാനം ഉണ്ടാക്കാനായി. 

വിവിധ സംസ്ഥാനങ്ങളിലേക്ക് പരമ്പരാ​ഗതരീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ കാണാനായി അവർ പോകുന്നു. എന്നും കൃഷിയിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു. അപ്പോഴും ജനങ്ങൾ വേണ്ടത്ര ജൈവകർഷകരെ മനസിലാക്കുന്നില്ല എന്നും ജൈവകൃഷിയുടെ നല്ല വശങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നും കൂടി അവർ പറയുന്നുണ്ട്. എന്തായാലും വിഷമില്ലാത്ത വിളവുകൾ ജനങ്ങളിലെത്തിക്കുന്ന യാത്ര തുടരുക തന്നെയാണ് അവർ. കൃഷി തനിക്ക് അങ്ങേയറ്റം സംതൃപ്തി നൽകുന്ന ഒന്നാണ് എന്നും അവർ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios