പുതിനച്ചെടി വളര്‍ത്തുപൂച്ചകള്‍ക്ക് ഹാനികരമോ?

പ്രത്യേകിച്ച് വീട്ടിനകത്ത് ഓടിനടക്കുന്ന പൂച്ചകളാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റായി ഈ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്താതിരിക്കുക. പുതിനച്ചെടിയില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. 

Plant Poisonous for cats

നിങ്ങള്‍ പൂച്ചകളെ ഓമനിച്ചു വളര്‍ത്തുന്നവരാണോ? എങ്കില്‍ വീട്ടിനുള്ളില്‍ സുരക്ഷിതമായ സാഹചര്യം ഉണ്ടാക്കേണ്ടതും അത്യാവശ്യമാണല്ലോ. ചെടികളെ സ്‌നേഹിക്കുന്ന ഒരാള്‍ കൂടിയാണ് നിങ്ങളെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന ചെടികള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പുതിനയുടെ (Mentha) കുടുംബത്തില്‍പ്പെട്ട ചില ചെടികള്‍ പൂച്ചകള്‍ക്ക് ഹാനികരമാണ്.

വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സസ്യങ്ങള്‍ കടിച്ചുതിന്നുന്നത് കാണാറുണ്ട്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് പുതിനച്ചെടിയെ പൂച്ചകള്‍ക്ക് അപകടമുണ്ടാക്കുന്ന സസ്യത്തിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. മെന്ത എന്ന ഇനത്തില്‍പ്പെട്ട ഏത് ചെടികള്‍ വളര്‍ത്തുമ്പോഴും വളര്‍ത്തുപൂച്ചകളെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുക.

പ്രത്യേകിച്ച് വീട്ടിനകത്ത് ഓടിനടക്കുന്ന പൂച്ചകളാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റായി ഈ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്താതിരിക്കുക. പുതിനച്ചെടിയില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. പെപ്പര്‍മിന്റ് ഓയില്‍ പൂച്ചകള്‍ക്ക് ഹാനികരമാണ്. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങള്‍ക്കും വ്യത്യസ്ത തരത്തിലാണ് ഇത്തരം പദാര്‍ഥങ്ങളോടുള്ള പ്രതികരണം. ചിലപ്പോള്‍ എല്ലാ പൂച്ചകള്‍ക്കും ഒരുപോലെ ഈ ചെടി അപകടമുണ്ടാക്കുന്ന ഘട്ടത്തിലെത്തണമെന്നില്ല. ചില മൃഗങ്ങള്‍ക്ക് അതിജീവിക്കാനുള്ള കഴിവ് കൂടുതലുണ്ടാകാം. ഈ ചെടിയുടെ ഇലകളും പൂക്കളും തണ്ടുമെല്ലാം പൂച്ചകള്‍ ഭക്ഷണമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.

പുതിനയില ഏതെങ്കിലും കാരണവശാല്‍ പൂച്ച കടിച്ചുതിന്നാല്‍ മയക്കത്തിലേക്ക് പോകുന്ന പോലെ തോന്നാം. എന്നാല്‍, മറ്റു ചില പൂച്ചകളില്‍ നേരെ വിപരീതഫലമുണ്ടാകാറുണ്ട്. കൂടുതല്‍ ഊര്‍ജ്ജം കിട്ടുകയും ഓടിച്ചാടി നടന്ന് പരാക്രമം കാണിക്കുകയും ചെയ്‌തേക്കാം. വളരെ ഗുരുതരമായ അവസ്ഥയില്‍ എത്തിയാല്‍ നിര്‍ജലീകരണത്തിന് കാരണമാകുകയും ചിലപ്പോള്‍ മരണം സംഭവിക്കുകയും ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios