ഇതാണ് പൂന്തോട്ടത്തിലെ 'മുള്‍ക്കിരീടം'; വളര്‍ത്തുമൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഹാനികരം

നല്ല സൂര്യപ്രകാശത്തില്‍ നന്നായി വളര്‍ന്ന് പൂക്കളുണ്ടാകുന്ന ഇനമാണിത്. തണുപ്പുകാലത്ത് അമിതമായ തണുപ്പ് ബാധിക്കാതെ നോക്കിയാല്‍ ഇലകള്‍ മഞ്ഞനിറമാകാതെ സംരക്ഷിക്കാം. ഇല്ലെങ്കില്‍ ക്രമേണ ചെടി നശിക്കാന്‍ ഇടയുണ്ട്.

is crown of Thorns plant is poisonous

യൂഫോര്‍ബിയ മില്ലി എന്നറിയപ്പെടുന്ന ചെടി തന്നെയാണ് മുള്‍ക്കിരീടം അഥവാ ക്രൗണ്‍ ഓഫ് തോണ്‍ എന്നും വിളിക്കപ്പെടുന്നത്. തണ്ടുകളില്‍ മുള്ളുകള്‍ നിറഞ്ഞ ഈ ചെടിയില്‍ ആകര്‍ഷകമായ കുഞ്ഞുപൂക്കളുണ്ടാകും. ഇവയുടെ ഇലകള്‍ പലപ്പോഴും മഞ്ഞനിറമായി മാറാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള ചെടി പൂന്തോട്ടത്തില്‍ വളര്‍ത്താം.

കുട്ടികളും വളര്‍ത്തുമൃഗങ്ങളും വീട്ടില്‍ ഉണ്ടെങ്കില്‍ ഈ ചെടിയില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. ചെടിയുടെ ഇലയോ കറയോ ശരീരത്തിനുള്ളിലെത്തിയാല്‍ ഹാനികരമാണ്. അതുപോലെ തൊലിപ്പുറത്തും കണ്ണിലും ചൊറിച്ചില്‍ വരാനിടയുണ്ട്. മനുഷ്യനും പൂച്ചയ്ക്കും പട്ടിക്കും കുതിരയ്ക്കും ആടിനും ദോഷകരമാണ്. അബദ്ധത്തില്‍ കറ കണ്ണില്‍ തെറിച്ചാല്‍ താല്‍ക്കാലികമായുള്ള അന്ധതയ്ക്കും കാരണമാകാറുണ്ട്.

സക്കുലന്റ് വര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ ഇലകള്‍ മഞ്ഞനിറമാകുന്നത് വെള്ളത്തിന്റെ അഭാവമുള്ളപ്പോഴാണ്. അതുപോലെ പെട്ടെന്നുള്ള താപനിലയിലുള്ള വ്യത്യാസവും മണ്ണിന്റെ ഗുണനിലവാരം കുറയുന്നതും ഇതിന് കാരണമാകാം. മരുഭൂമിയില്‍ വളരുന്ന തരത്തിലുള്ള ചെടിയായതുകാരണം കൂടുതല്‍ വെള്ളം ആവശ്യമില്ലാതെ തന്നെ അതിജീവിക്കുന്നവയാണ് ഈ ഇനത്തിലുള്ള ചെടികളെല്ലാം.

is crown of Thorns plant is poisonous

നല്ല സൂര്യപ്രകാശത്തില്‍ നന്നായി വളര്‍ന്ന് പൂക്കളുണ്ടാകുന്ന ഇനമാണിത്. തണുപ്പുകാലത്ത് അമിതമായ തണുപ്പ് ബാധിക്കാതെ നോക്കിയാല്‍ ഇലകള്‍ മഞ്ഞനിറമാകാതെ സംരക്ഷിക്കാം. ഇല്ലെങ്കില്‍ ക്രമേണ ചെടി നശിക്കാന്‍ ഇടയുണ്ട്. തണുപ്പുകാലത്ത് വളപ്രയോഗം ഒഴിവാക്കുകയും വേണം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ത്തന്നെ വളര്‍ത്തണം. മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ത്തുന്നത് നല്ലതാണ്. ചിലര്‍ പീറ്റ് മോസും (Peat moss) ഉപയോഗിക്കാറുണ്ട്. ദ്രാവകരൂപത്തിലുള്ള വളങ്ങളും നല്‍കാം.

Latest Videos
Follow Us:
Download App:
  • android
  • ios