കൊറോണ കാരണം മുത്തശ്ശിക്ക് പങ്കെടുക്കാനായില്ല; വിവാഹം പുനരാവിഷ്‌കരിച്ച് യുവതി; വീഡിയോ

കൊറോണ ഭീഷണിയുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തത് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു. പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെ റോസിന്റെ മുത്തശ്ശിക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

Woman recreates father daughter dance for grandma

കൊവിഡ് വില്ലനായപ്പോള്‍ പലരും വിവാഹങ്ങള്‍ മാറ്റിവച്ചു. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അത്തരത്തിലായിരുന്നു അമേരിക്കന്‍ സ്വദേശികളായ ആംബര്‍ റോസിന്‍റെയും നേറ്റ് സോട്രോയുടെയും വിവാഹം നടന്നത്. ഇക്കഴിഞ്ഞ  സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. 

കൊറോണ ഭീഷണിയുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തത് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു. പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെ റോസിന്റെ മുത്തശ്ശിക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ തന്റെ വിവാഹം കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മുത്തശ്ശിക്കുവേണ്ടി ചടങ്ങുകള്‍ പുനരാവിഷ്‌കരിച്ചിരിക്കുയാണ് റോസ് ഇപ്പോള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amber Rose (@arosepera)

 

റോസ് തന്റെ വിവാഹവേഷമായ വെള്ള ഗൗണ്‍ വീണ്ടും അണിഞ്ഞു. വിവാഹച്ചടങ്ങില്‍ പരമ്പരാഗതമായി നടത്തുന്ന അച്ഛന്‍-മകള്‍ നൃത്തവും റോസ് പുനരാവിഷ്‌കരിച്ചു. മുത്തശ്ശിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറയുന്ന ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

റോസ് തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'കണ്ണു തുടയ്ക്കാന്‍ തൂവാല എടുത്തോളൂ' എന്നാണ് റോസ് കുറിച്ചത്. ക്രിസ്മസ് അവധിക്കാലത്തായിരുന്നു മുത്തശ്ശിക്കായി റോസിന്‍റെ ഈ സര്‍പ്രൈസ്.

Also Read: കല്ല്യാണം ഓൺലൈനായി കാണാം; സദ്യ പാഴ്സലായും എത്തും!

Latest Videos
Follow Us:
Download App:
  • android
  • ios