കാഴ്ചവൈകല്യമുള്ള മകൾ ആദ്യമായി ഒറ്റയ്ക്ക് സ്കൂൾ ബസിലേയ്ക്ക്; വീഡിയോ പങ്കുവച്ച് അമ്മ

ടെക്സാസില്‍ നിന്നുള്ള ഈ ദൃശ്യം ടിക്ടോക്കിലൂടെയാണ് പ്രചരിക്കുന്നത്. ഒരു വടിയുടെ സഹായത്തോടെയാണ് നാലാം ക്ലാസുകാരി ബസിനരികിലേയ്ക്ക് പോകുന്നത്. 

Visually impaired girl boards school bus all by herself in viral video

കാഴ്ചവൈകല്യമുള്ള മകൾ ആദ്യമായി സ്കൂൾ ബസിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പങ്കുവച്ചത്. 

ടെക്സാസില്‍ നിന്നുള്ള ഈ ദൃശ്യം ടിക്ടോക്കിലൂടെയാണ് പ്രചരിക്കുന്നത്. ഒരു വടിയുടെ സഹായത്തോടെയാണ് നാലാം ക്ലാസുകാരി ബസിനരികിലേയ്ക്ക് പോകുന്നത്. 'എന്റെ മകൾക്ക് കാഴ്ച വൈകല്യമുണ്ട്. ഇന്ന്  അവൾ ആദ്യമായി ഒറ്റയ്ക്കാണ്‌ ബസിലേയ്ക്ക്  പോയത്. ഞാൻ അവളെയോർത്ത് അഭിമാനിക്കുന്നു'- അമ്മ ആംബ്രിയ വീഡിയോയിൽ കുറിച്ചു. 

 

 

ഹൃദയഹാരിയായ ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ എന്നാണ് ആളുകളുടെ പ്രതികരണം.   

Also Read: തമ്പ്നെയിലിനുവേണ്ടി മകനോട് കരഞ്ഞ് അഭിനയിക്കാൻ അമ്മ; വൈറലായി വീഡിയോ; വിമർശനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios