'പുഞ്ചിരിയോടെ വൈറസിനോട് പോരാടുകയാണ് നീ'; കൊവിഡ് വാര്‍ഡിലെ നഴ്‌സായ സഹോദരിയെക്കുറിച്ച് റാപ്പര്‍ റഫ്താര്‍

കൊവിഡ് ഭീതിയില്‍ ലോകമേമ്പാടുമുള്ള ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. 

Rapper Raftaar honours his nurse sister on fight against Covid 19

കൊവിഡ് ഭീതിയില്‍ ലോകമേമ്പാടുമുള്ള ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ്  ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. ജനങ്ങളുടെ സുരക്ഷയ്‍ക്കായി ഇരുപത്തിനാലു മണിക്കൂറും രാപകലില്ലാതെ ജോലിയെടുക്കുന്ന അവരെ ആദരിക്കുകയാണ് സമൂഹം. ഇത്തരത്തിൽ നഴ്സായ സഹോദരിക്കു വേണ്ടി സംഗീത സംവിധായകനായ റാപ്പർ റഫ്താർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സഹോദരി നീതുവിനെക്കുറിച്ചാണ് അഭിമാനത്തോടെ മലയാളി കൂടിയായ ദിലിൻ നായർ എന്ന റഫ്താർ കുറിച്ചിരിക്കുന്നത്. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിക്കുന്നുവെന്നും റഫ്താർ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'നീതു, നഴ്സ്, അമ്മയുടെ ചെല്ലക്കുട്ടി... ഞങ്ങളെല്ലാം നിന്നെയോർത്ത് അഭിമാനിക്കുന്നു... ചെറുപുഞ്ചിരിയോടെ പാൻഡെമിക്കിനോടു പോരാടുകയാണ് നീ.. ഈ പെൺകുട്ടി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളാണ്. ഓരോ ജീവനും രക്ഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രികളിലെ ഓരോ സ്റ്റാഫുകൾക്കും സല്യൂട്ട് നൽകുന്നു'-
നീതുവിന്റെ ചിത്രം പങ്കുവച്ചാണ് ഇങ്ങനെ കുറിച്ചത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios