കൊവിഡ് 19: 'സ്മൈലി പോകും വരെ കഴുകൂ'; ഇതൊരു അമ്മയുടെ സൂത്രം!
ലോകമൊന്നാകെ കൊറോണ വൈറസ് എന്ന മാരക രോഗകാരിയെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ട് എങ്ങനെ കൈ കഴുകിപ്പിക്കാം എന്ന ഒരമ്മയുടെ സൂത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ലോകമൊന്നാകെ കൊറോണ വൈറസ് എന്ന മാരക രോഗകാരിയെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ട് എങ്ങനെ കൈ കഴുകിപ്പിക്കാം എന്ന ഒരമ്മയുടെ സൂത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൊവിഡ് 19നെ പ്രതിരോധികള്‍ കൈകള്‍ എപ്പോഴും നന്നായി കഴുകണം എന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ തന്നെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കുഞ്ഞങ്ങളുടെ കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് അമ്മമാര്‍ക്ക് വെല്ലുവിളിയാണ്. ഈ ഒരു സാഹചര്യത്തെ വളരെ രസകരമായി നേരിട്ട ഈ അമ്മയുടെ സൂത്രവും എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ്.
കുഞ്ഞിക്കൈകളുടെ പുറംഭാഗത്ത് സ്കെച്ച് പെൻ കൊണ്ട് ഒരു സ്മൈലി വരയ്ക്കുക. അതു മാഞ്ഞുപോകും വരെ ഇടയ്ക്കിടെ കൈ കഴുകണമെന്ന് അവരോടു പറയുക. ലണ്ടനിൽ താമസമാക്കിയ ലിൻജോ സാറ വർഗീസ് എന്ന മലയാളി യുവതിയാണ് തന്റെ കുഞ്ഞുങ്ങൾക്കായി ഈ സൂത്രം നടപ്പാക്കിയത്.
ലണ്ടനിലെ ലീ ചാപ്ൽ പ്രൈമറി സ്കൂൾ ആൻഡ് നഴ്സറി സ്കൂളിലെ വിദ്യാർഥികളായ ഏഴ് വയസ്സുകാരി ജോവിയാനും അഞ്ച് വയസ്സുകാരി ജോഷേലും സ്കൂളിൽ പോകുമ്പോൾ കൈപ്പത്തിയുടെ പുറംഭാഗത്ത് സ്മൈലി വരയ്ക്കാന്‍ അമ്മ ലിന്‍ജോ മറക്കാറില്ലത്രേ.