'എന്നാണ് ഇതിനൊരു അവസാനമുണ്ടാകുക'; കുഴൽക്കിണറിൽ കുടുങ്ങിയ കുഞ്ഞിനായി ജോതി മണി എംപി
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുളള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരും നാട്ടുക്കാരും ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകരും കുട്ടിയെ രക്ഷിക്കാനുളള ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിലെ കാരൂര്‍ എം പി ജോതിമണി സംഭവസ്ഥലത്ത് നേരിട്ടെത്തി.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുളള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരും നാട്ടുക്കാരും ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകരും കുട്ടിയെ രക്ഷിക്കാനുളള ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിലെ കാരൂര്‍ എം പി ജോതിമണി സംഭവസ്ഥലത്ത് നേരിട്ടെത്തി.
പൊലീസിനും രക്ഷാപ്രവര്‍ത്തകര്‍ക്കും ഒപ്പം കുഞ്ഞിനെ രക്ഷിക്കാനായി ഓടിയെത്തിയ ജോതിമണിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീഡിയ സെല്‍ സ്റ്റേറ്റ് സെക്രട്ടറി നൌഷാദ് ട്വിറ്റ് ചെയ്യുകയും ചെയ്തു.
Here you @INCIndia Member of Parliament @jothims physically involved in the rescue activities of #Surjith who fell inside an open borwell. This is exactly working for the masses! Empathy! And this is how @INCIndia has raised it's cadres! pic.twitter.com/jLwAldahHN
— ♔Naushad♔ (@naush124) October 27, 2019
അതേസമയം, അതിവേഗം കുഞ്ഞിനെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുകയാണെന്ന് ജോതിമണി ട്വിറ്ററിലൂടെ അറിയിച്ചു. ''എത്ര കുട്ടികളാണ് ഈ ഭയാനക നിമിഷത്തിലൂടെ കടന്നുപോകുന്നത്. ഇത് അതീവ ഗുരുതര പ്രശ്നമാണെന്ന് എന്നാണ് നമ്മള്‍ തിരിച്ചറിയുക, എന്നാണ് ഇതിനൊരു അവസാനമുണ്ടാകുക '' - ജോതി മണി കുറിച്ചു.
How many more children going to meet this horror time and again. How long are we going to let down our children as a nation as a political class ,as Governments? When are we going to realise this as a very serious issue and put an end to this cruelty?
— Jothimani (@jothims) October 26, 2019
വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.