'പുരുഷന്മാരോടൊപ്പം സ്വിമ്മിംഗ് പൂളില്‍ നീന്തിയാല്‍ ഗര്‍ഭധാരണം നടക്കാം';വിവാദമായി പ്രസ്താവന
'ചില പുരുഷബീജങ്ങള്‍ വളരെ ശക്തമായിരിക്കും. അത് വെള്ളത്തിലൂടെ സ്ത്രീശരീരത്തിലേക്ക് പ്രവേശിച്ചേക്കാം. ഗര്‍ഭധാരണത്തിന് തയ്യാറായിരിക്കുന്ന അവസ്ഥയിലാണ് സ്ത്രീയുടെ ശരീരമെങ്കില്‍ അവള്‍ അതിലൂടെ ഗര്‍ഭിണിയാകാം...'- ഇതായിരുന്നു സിത്തിയുടെ പ്രസ്താവന
ലൈംഗികതയുമായും പ്രത്യുത്പാദനവുമായും ബന്ധപ്പെട്ട് ധാരാളം അശാസ്ത്രീയമായ വിവരങ്ങള്‍ ഇടയ്ക്കിടെ പ്രചരിച്ചുകാണാറുണ്ട്. പലപ്പോഴും ഇതിനെ എതിര്‍ക്കാനോ, തിരുത്തല്‍ ആവശ്യപ്പെടാനോ സമൂഹം തയ്യാറാകാത്ത സാഹചര്യവുമുണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി അശാസ്ത്രീയമായ വിവരം പറഞ്ഞതിനെ തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ് ഇന്തോനേഷ്യയിലെ ഒരു ബാലാവകാശ കമ്മീഷണര്‍.
ഒരേ സ്വിമ്മിംഗ് പൂളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ച് നീന്തിയാല്‍ സ്ത്രീക്ക് ഗര്‍ഭധാരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതായിരുന്നു സിത്തി ഹിക്മൗത്തിയുടെ പ്രസ്താവന.
'ചില പുരുഷബീജങ്ങള്‍ വളരെ ശക്തമായിരിക്കും. അത് വെള്ളത്തിലൂടെ സ്ത്രീശരീരത്തിലേക്ക് പ്രവേശിച്ചേക്കാം. ഗര്‍ഭധാരണത്തിന് തയ്യാറായിരിക്കുന്ന അവസ്ഥയിലാണ് സ്ത്രീയുടെ ശരീരമെങ്കില്‍ അവള്‍ അതിലൂടെ ഗര്‍ഭിണിയാകാം...'- ഇതായിരുന്നു സിത്തിയുടെ പ്രസ്താവന.
എന്നാല്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വലിയ തോതിലുള്ള ചോദ്യം ചെയ്യല്‍ നടന്നതോടെ തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ സിത്തി തയ്യാറായി. ഒരു സംഘടനയുടേയും വക്താവ് എന്ന നിലയിലല്ല, വ്യക്തി എന്ന നിലയിലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും അത് തെറ്റായിപ്പോയി എങ്കില്‍ പിന്‍വലിക്കുന്നുവെന്നുമായിരുന്നു സിത്തിയുടെ പ്രതികരണം.