കൊവിഡ് 19; ഗര്‍ഭിണികള്‍ക്കും വെല്ലുവിളിയുണ്ടെന്ന് ഐസിഎംആര്‍
ഇതിനിടെ പലപ്പോഴായി ഉയര്‍ന്നുവന്ന ഒരു സംശയമാണ് ഗര്‍ഭിണികളെയോ ഗര്‍ഭസ്ഥ ശിശുക്കളെയോ കൊവിഡ് 19 എളുപ്പത്തില്‍ ബാധിക്കുമോ, ഇല്ലയോ എന്നത്. ലോകത്തിന്റെ പലയിടങ്ങളിലായി കൊവിഡ് 19 ബാധിതരായ ഗര്‍ഭിണികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതില്‍ ചില കുഞ്ഞുങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ചില കുഞ്ഞുങ്ങളാകട്ടെ, രോഗമുള്ള അമ്മയില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടാതെ രക്ഷപ്പെടുകയും ചെയ്തു.
ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് കൊവിഡ് 19 പകരില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതിനിടെ വന്നു. എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമായ ചില വസ്തുതകളാണ് ഐസിഎംആര്‍ (ദ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ കൊവിഡ് 19 പകരാന്‍ സാധ്യതകളേറെയാണെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആറിന്റെ വിശദീകരണം വന്നിരിക്കുന്നത്. എന്നാല്‍ എത്രയാണ് ഇതിന്റെ തോത്, എത്ര ശതമാനം സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നുള്ള കൃത്യമായ കാര്യങ്ങള്‍ ഇനിയും പറയാനായിട്ടില്ലെന്നും ഐസിഎംആര്‍ പറയുന്നു.
എന്നാല്‍ കൊവിഡ് 19 ബാധിച്ചു എന്ന കാരണത്താല്‍ ഗര്‍ഭം അലസിപ്പോകാനോ, അസാധാരണമായി പ്രസവം നേരത്തേയാകാനോ ഉള്ള സാധ്യതകള്‍ കുറവാണത്രേ. അതുപോലെ കൊവിഡ് 19 കുഞ്ഞുങ്ങളില്‍ ഗുരുതരമാകുന്നതിനുള്ള സാധ്യതകളെക്കുറിച്ചും നിലവില്‍ വ്യക്തമാക്കാനാകില്ലെന്ന് ഐസിഎംആര്‍ പറയുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗമില്ലെന്ന് കണ്ടാല്‍ അവരെ നിര്‍ബന്ധമായും രണ്ട് മുറികളില്‍ തന്നെ താമസിപ്പിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
കാര്യം ഇങ്ങനെയെല്ലാമാണെങ്കിലും ഗര്‍ഭിണികളില്‍ ്ത്ര പെട്ടെന്നൊന്നും കൊവിഡ് 19 വൈറസ് കയറിക്കൂടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി മറ്റെന്തെങ്കിലും അസുഖങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ രോഗസാധ്യത കൂടുതലാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.