ഗര്‍ഭകാലത്ത് കൊവിഡ് 19 ബാധിച്ചാല്‍ ?
കൊവിഡ് ലോകമെമ്പാടും പടർന്ന സാഹചര്യത്തിൽ അമ്മയാവാൻ കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ? ഗര്‍ഭിണികള്‍ കൊവിഡ് 19 ബാധിക്കാതിരിക്കാന്‍ മറ്റുളളവരെക്കാള്‍ വളരെയധികം ജാഗ്രതരാകണം.
കൊവിഡ് ലോകമെമ്പാടും പടർന്ന സാഹചര്യത്തിൽ അമ്മയാവാൻ കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ? ഗര്‍ഭിണികള്‍ കൊവിഡ് 19 ബാധിക്കാതിരിക്കാന്‍ മറ്റുളളവരെക്കാള്‍ വളരെയധികം ജാഗ്രതരാകണം എന്നാണ് മെഡിട്രീന ഹോസ്പറ്റിലെ ഡോ. പ്രീത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നത്. ലോകം കൊവിഡ് 19 എന്ന ഒരു മഹാമാരിയെ അഭിമുഖീകരിക്കുകയാണ്. അതിവേഗത്തില്‍ പകരുന്ന ഈ വൈറസ് പല രാജ്യങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഈ രോഗത്തിന്‍റെ ആദ്യത്തെ പകര്‍ച്ച ഉണ്ടാകുന്നത് ചുമ, തുമ്മല്‍ വഴി പുറത്ത് വീഴുന്ന ചെറിയ തുള്ളികള്‍ വഴിയാണ് . ഈ തുള്ളികള്‍ വീഴുന്ന പ്രതലത്തില്‍ കൈ കൊണ്ട് സ്പര്‍ശിച്ച ശേഷം ആ കൈ മുഖത്ത് തൊടുന്നത് വഴിയാണ് അണുബാധ പകരുന്നത് എന്നും ഡോ. പ്രീത ഓര്‍മ്മിപ്പിച്ചു.
അണുബാധ ഉണ്ടായി കഴിഞ്ഞാല്‍ മൂന്ന് തൊട്ട് പതിനാല് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. 80 ശതമാനം പേര്‍ക്കും ചെറിയ പനിയും ചുമയും തുമ്മലും മാത്രമാണ് കാണുന്നത്. അഞ്ച് ശതമാനം ആളുകള്‍ക്ക് തീവ്രപരിചരണം ആവശ്യം വരും. ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഡോ. പ്രീത പറഞ്ഞു.
വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലമാണ് ഗര്‍ഭാവസ്ഥ. കാരണം രണ്ട് ജീവനെയാണ് ആ അവസ്ഥയില്‍ നമ്മള്‍ സംരക്ഷിക്കുന്നത്. സങ്കീര്‍ണ്ണത ഇല്ലാത്ത ഒരു ഗര്‍ഭിണിയും പതിവ് പരിശോധനയ്ക്കായി ആശുപത്രി സന്ദര്‍ശിക്കേണ്ട കാര്യമില്ല. എന്നാല്‍ ഏതൊക്കെ അവസരങ്ങളിലാണ് ഡോക്ടറെ സമീപിക്കേണ്ടത് ?
- വയറുവേദന
- രക്തസ്രാവം
- അമിത ഛര്‍ദ്ദി
- കുഞ്ഞിന്‍റെ അനക്കം കുറയുമ്പോള്‍
- രക്തസമ്മര്‍ദ്ദം, പ്രമേഹം ഉള്ളവര്‍
- കഠിനമായ പനി, ചുമ, ശ്വാസം മുട്ടല്‍ ഉള്ളവര്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
- അല്ലാത്ത അവസ്ഥയില്‍ കഴിയുന്നതും യാത്ര ഒഴിവാക്കി, വിരുന്നുകാരുമായി സമ്പര്‍ക്കം ഒഴിവാക്കുക
- പോഷകസമന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക
- ആവശ്യത്തിന് ഉറങ്ങുക
- വെള്ളം ആവശ്യത്തിന് കുടിക്കുക
- എന്തു സംശയം തീര്‍ക്കീനും ആരോഗ്യസംരക്ഷകരുമായി ഫോണില്‍ ബന്ധപ്പെടുക
- ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആശുപത്രി സന്ദര്‍ശിക്കുക.
- ആശുപത്രി സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ മാസ്ക് ധരിക്കുക
- കൈ മുഖത്തോട്ട് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
- ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
- മറ്റുളളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക
- കഴിയുന്നതും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുക.
- കൊവിഡ് 19 ബാധിതരുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുളള ഗര്‍ഭിണികള്‍ ആരോഗ്യ അധികൃതരെ വിവരം അറിയിക്കുക.
- ഒരു സങ്കീര്‍ണ്ണതയും ഇല്ലെങ്കില്‍ 14 ദിവസം വീട്ടില്‍ തന്നെ വേറെ ആരുമായി ഒരു സമ്പര്‍ക്കവുമില്ലാതെ കഴിയണം.
- കടുത്ത പനി, ചുമ, ശ്വാസം മുട്ടല്‍, രക്തം തുപ്പുക മുതലായ പ്രശ്നങ്ങള്‍ ഉള്ളവര്‍ അത്യാവശ്യമായി ആരോഗ്യ അധികൃതരുമായി ബന്ധപ്പെടുക.
ഗര്‍ഭകാലത്ത് കൊവിഡ് 19 ബാധിച്ചാല്‍ ?
സാധാരണ വൈറല്‍ പനി പോലെ തന്നെ കൊവിഡ് 19 ഗര്‍ഭകാലത്ത് സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാം എന്നാണ് ഡോ. പ്രീത പറയുന്നത്. പനി കൂടി ഗര്‍ഭം അലസല്‍, മാസം തികയാതെ പ്രസവിക്കുക, മാസം തികയാതെ വെള്ളം പൊട്ടി പോവുക, രക്തസ്രാവം തുടങ്ങിയ സംഭവിക്കാം.
കുഞ്ഞിന് തൂക്ക കുറവ് , ശ്വാസം മുട്ടല്‍, മഞ്ഞപിത്തം, മുതലായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവ സമയത്തും മുലയൂട്ടുന്ന സമയത്തും കുഞ്ഞിനെ കൊവിഡ് 19 ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതാണ് എന്നും ഡോ. പറയുന്നു.